വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കോച്ചിങ് സെന്റര്‍ ഉടമയെ തല്ലിച്ചതച്ച് പെണ്‍കുട്ടിയുടെ വീ ട്ടുകാര്‍. ബറേലിയിലെ ഫരീദ്പൂരിലുള്ള കോച്ചിങ് സെന്റര്‍ ഉടമ അസ്ഹര്‍ എന്ന ഔറം ഗ സേബിനാണ് വിദ്യാര്‍ത്ഥി നിയുടെ വീട്ടുകാരില്‍ നിന്ന് മര്‍ദ്ദനമേറ്റത്.
ലക്‌നൗ : വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കോച്ചിങ് സെന്റര്‍ ഉടമയെ തല്ലിച്ചതച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍. ബറേലിയിലെ ഫരീദ്പൂരിലുള്ള കോച്ചിങ് സെന്റര്‍ ഉടമ അസ്ഹര്‍ എന്ന ഔറംഗസേബിനാണ് വിദ്യാര്‍ ത്ഥിനിയുടെ വീട്ടുകാരില്‍ നിന്ന് മര്‍ദ്ദനമേറ്റത്.
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതറിഞ്ഞെത്തിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കോച്ചിങ് സെന്ററിലെത്തി ഇ യാളെ മര്‍ദ്ദിച്ച് പോലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോകുകയായിരുന്നു. ഫരീദ്പൂര്‍ പൊലീസ് സ്റ്റേഷന്‍ വരെ തെരുവിലൂടെ നടത്തിക്കുകയും, ഇതിനിടയിലും മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സംഭവത്തില്‍ അന്വേ ഷണം ആരംഭിച്ചതായി ബറേലി പൊലീസ് സോണല്‍ എഡിജിപി അറിയിച്ചു.











