വിദ്യയെ രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യമാണ് പൊലീസ് ഉന്നയി ച്ചത്. വിദ്യയുടെ അഭിഭാഷകന്‍ ഇതിനെ എതിര്‍ത്തു. ഭീകരവാദികളെ കൈകാര്യം ചെ യ്യുന്നതു പോലെയാണ് വിദ്യയെ പൊലീസ് കൈകാര്യം ചെയ്യു ന്നതെന്നും ഒരു ദിവസ ത്തെ കസ്റ്റഡി മാത്രമേ അനുവദിക്കാവൂ എന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
പാലക്കാട്: മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കാണിച്ച് വിവിധ കോളജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ചെന്ന കേസില്‍ അറസ്റ്റി ലായ കെ വിദ്യയെ കോടതി രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് കോടതി ശനിയാഴ്ച പരിഗണി ക്കും.
വിദ്യയെ രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യമാണ് പൊലീസ് ഉന്നയിച്ചത്. വിദ്യയുടെ അ ഭിഭാഷകന്‍ ഇതിനെ എതിര്‍ത്തു. ഭീകരവാദികളെ കൈകാര്യം ചെ യ്യുന്നതു പോലെയാണ് വിദ്യയെ പൊ ലീസ് കൈകാര്യം ചെയ്യുന്നതെന്നും ഒരു ദിവസത്തെ കസ്റ്റഡി മാത്രമേ അനുവദിക്കാവൂ എന്നും അഭിഭാ ഷകന്‍ ആവശ്യപ്പെട്ടു. എന്നാ ല്‍ വ്യാജ രേഖ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വിദ്യയില്‍ നിന്നു ലഭ്യമാ ക്കേണ്ടതുണ്ടെന്ന പൊലീസ് വാദം കോടതി അംഗീകരിച്ചു.
കേസ് കെട്ടിച്ചമച്ചത് ;
നിയമപരമായി നേരിടും
കേസിനെ നിയമപരമായി തന്നെ നേരിടുമെന്ന് കെ വിദ്യ മാധ്യമങ്ങളോടു പറഞ്ഞു. കെട്ടിച്ചമച്ച കേ സാണെന്നും ഏതറ്റം വരെയും നിയമപരമായി തന്നെ മുന്നോട്ടുപോകുമെന്നും വിദ്യ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ അറസ്റ്റിലായ വിദ്യയെ, അഗളി ഡിവൈഎസ്പി ഓഫീസില്‍ നിന്ന് കോടതിയിലേ ക്ക് കൊണ്ടുംപോകും വഴിയാണ് പ്രതികരിച്ചത്.
ഇന്നലെ രാത്രി കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അഗളി പൊലീ സ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.












