ആദ്യ ഘട്ടത്തില്‍ മസ്‌കത്തില്‍ ബോഷര്‍, സീബ്, അമിറാത്ത് എന്നിവിടങ്ങളില്‍ മാത്രമാണ് വിദേശികള്‍ക്ക് വില്‍ക്കാന്‍ അനുമതിയുള്ളത്.ഒമാനില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ താമസ വിസയുള്ള 23 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബഹുനില താമസ,വാണിജ്യ കെട്ടിടങ്ങളില്‍ പാട്ട വ്യവസ്ഥയിലാണ് വീടുകള്‍ കൈമാറാന്‍ കഴിയുക.
ഒമാനില്‍ വിദേശികള്‍ക്ക് വീടുകള്‍ സ്വന്തമായി വാങ്ങുന്നതിനായുള്ള നിബന്ധനകള്‍ ഭവന നഗര വികസന മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഒമാനില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ താമസ വിസയുള്ള 23 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബഹുനില താമസ,വാണിജ്യ കെട്ടിടങ്ങളില്‍ പാട്ട വ്യവസ്ഥ യിലാണ് വീടുകള്‍ കൈമാറാന്‍ കഴിയുക.
99 വര്‍ഷത്തെ പാട്ട വ്യവസ്ഥയാണ് ഉണ്ടാവുക. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ 45,000 റിയാലും അതിന് മുകളിലും മൂല്യമുള്ളവയാണ് വില്‍പന നടത്താ ന്‍ പാടുള്ളൂ. മറ്റ് ഗവര്‍ണറേറ്റുകളിലാകട്ടെ മൂല്യം 35000 റിയാലില്‍ താഴെയാകാന്‍ പാടില്ല. ആദ്യ ഘട്ടത്തില്‍ മസ്‌കത്തില്‍ ബോഷര്‍, സീബ്, അമിറാ ത്ത് എന്നിവിടങ്ങളില്‍ മാത്രമാണ് വിദേശികള്‍ക്ക് വില്‍ക്കാന്‍ അനുമതിയുള്ളത്. സ്വന്തമായി വാ ങ്ങാന്‍ കഴിയാത്ത പക്ഷം രക്തബന്ധ നത്തിലുള്ള വിദേശിയുമായി പങ്കാളിത്തത്തോടെയും വാ ങ്ങാന്‍ സാധിക്കും.
ഉടമ മരണപ്പെടുന്ന പക്ഷം നിയമപരമായ അവകാശിക്ക് പാട്ടകരാര്‍ കൈമാറുന്നതാണ്. നാല് വര്‍ ഷത്തില്‍ താഴെ പഴക്കമുള്ളതാകണം കെട്ടിട ങ്ങള്‍. ഒമാനിലെ താമസാനുമതി കഴിയാത്ത പക്ഷം വിദേശിക്ക് വസ്തുവാങ്ങി നാല് വര്‍ഷം കഴിയാതെ വില്‍പന നടത്താന്‍ അനുമതിയുണ്ടായിരിക്കില്ല.















