കാക്കനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അലൈന്‍ ഇന്റര്‍നാഷണല്‍ റിക്രൂട്ടിങ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ കോട്ടയം എരുമേലി കരിനിലം കുഴിപ്പറമ്പില്‍ വീട്ടില്‍ ധന്യശ്രീധരനാണ് പിടിയിലായത്
കൊച്ചി : വിദേശജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ച് പണം ത ട്ടിയെടുത്ത് മുങ്ങിയ യുവതി അറസ്റ്റില്‍. കാക്കനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കു ന്ന അലൈന്‍ ഇന്റര്‍നാഷണല്‍ റിക്രൂട്ടി ങ് സ്ഥാപനത്തിന്റെ മാനേജിങ് ഡ യറ ക്ടര്‍ കോട്ടയം എരുമേലി കരിനിലം കുഴിപ്പറമ്പില്‍ വീട്ടില്‍ ധ ന്യ ശ്രീധരനാണ് പി ടിയിലായത്. ഉദ്യോഗാര്‍ഥികളുടെ പരാതിയില്‍ നാലു കേസുകളാണ് യുവതി ക്കെതിരെ ഇന്‍ഫൊപാര്‍ക്ക് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പൊലീസ് കേസെ ടുത്തതിനെ തുടര്‍ന്ന് ഒ ന്നാം പ്രതിയും കൂട്ടുപ്രതി കളും ഒളിവില്‍ പോയി. കാക്ക നാട് പാലച്ചുവട് മണ്‍പുരയ്ക്കല്‍ വീട്ടില്‍ എമില്‍ കെ ജോണ്‍, കാക്കനാട് പാല ച്ചുവ ട് പുല്ലുകാട്ട് വെളിയില്‍ വീട്ടില്‍ ഷാലി എന്നിവരാണ് രണ്ടും മൂന്നും കൂട്ടുപ്രതിക ള്‍.
സംഘം വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ഉദ്യോഗികളില്‍ നിന്ന് പ ണം വാങ്ങി കബളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒന്നാം പ്രതി ധന്യ ശ്രീധരനെതിരെ കണ്ണൂര്‍ തലശ്ശേരി സ്റ്റേഷനി ലും കോട്ടയ ത്തെ പാല,കറുകച്ചാല്‍ സ്റ്റേഷനുകളിലും വിദേശ റിക്രൂട്ടിങ് ഏജന്‍ സിയുടെ മറവില്‍ ഉദ്യോഗര്‍ഥികളില്‍ നിന്ന് പണം തട്ടിയെടുത്തതിന് കേസ് നിലവിലുണ്ട്. രണ്ടും മൂ ന്നും പ്രതികളെ കണ്ടെത്താന്‍ പൊലീസ് ഊ ര്‍ജിത ശ്രമം ആരംഭിച്ചു. തട്ടിപ്പ് നടത്തി മുങ്ങിയ ഒന്നാം പ്രതി വിദേശ ത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തി നിടെയാണ് പിടിയിലായത്.
ഇന്‍ഫൊപാര്‍ക്ക് ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സന്തോഷ്, സബ് ഇന്‍സ്‌പെക്ടര്‍ ബി.ശ്രീജിത്, എ.എസ്. ഐ ഷാഹി, സീനിയര്‍ സിപിഒമാരായ ജോണ്‍ അബ്രാഹം, വിനു, വനിത അസി.സബ്ഇന്‍സ്‌പെക്ടര്‍ ബീവാത്തു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.