കോട്ടയം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിഭവ സമൃ ദ്ധമായ സദ്യ നല്‍കാനാണ് ഏറ്റുമാനൂരില്‍ ജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എന്‍ വാസവന്റെ തീരുമാനം
കോട്ടയം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിഭവ സമൃ ദ്ധമായ സദ്യ നല്‍കാനാണ് ഏറ്റുമാനൂരില്‍ ജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എന്‍ വാസവന്റെ തീരുമാനം. വാസവന്‍ ചെയര്‍മാനായ അഭയം ചാരിറ്റബിള്‍ സൊസൈറ്റി നല്‍കിവരുന്ന ഉച്ച ഭക്ഷണമാണ് തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി വിഭവ സമൃദ്ധമാക്കുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വന്‍ ഉള്‍പ്പെടെ നേതാക്കള്‍ പങ്കെടുക്കുമെന്ന് വാസവന്‍ ഫേസ്ബുക്കില്‍ അറിയിച്ചു. ജീവകാരുണ്യ, സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന സംഘടനയാണ് അഭയം. കോവിഡ് കാലത്ത് നിരവധിപ്പേര്‍ക്ക് അഭയം തുണയായിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനും ആഹ്ലാ ദപ്രകടനങ്ങള്‍ക്കും കര്‍ശന വിലക്കുള്ളത് കൂടി പരിഗണിച്ചാണ് മെയ് അഞ്ച് ബുധനാഴ്ച തെര ഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി സദ്യയൊരുക്കുന്നത്. ആള്‍ക്കൂട്ടം ഉണ്ടാകുമെ ന്നതിനാല്‍ ജയിച്ചശേഷമുള്ള സ്ഥാനാര്‍ഥികളുടെ നന്ദി പ്രകടനവും ഇക്കുറി വേണ്ടെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍, ഫേസ്ബുക്കില്‍ ലൈവില്‍ എത്തിയാണ് ചിലര്‍ വോട്ട് ചെയ്തവര്‍ക്ക് നന്ദി അറിയിച്ചത്. ഏറെപ്പേരും വാട്സാപ്പ് സന്ദേശങ്ങളാണ് നന്ദി പ്രകടനത്തി നായി തിരഞ്ഞെടുത്തത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് സദ്യയൊരുക്കി വി.എന്‍ വാസവന്‍.