കര്‍ണാടകയില്‍ ബിജെപിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് ആധികാരിക വിജയം നേടിയ തിനു പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി കര്‍ണാടക കോണ്‍ഗ്രസ് പ്ര സിഡന്റ് ഡി.കെ. ശിവകുമാര്‍. ഈ വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എല്ലാ നേതാക്കള്‍ ക്കും നല്‍കുന്നുവെന്ന് ഡി.കെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു
ബംഗളൂരു: കര്‍ണാടകയില്‍ ബിജെപിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് ആധികാരിക വിജയം നേടിയതിനു പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവ കുമാര്‍. ഈ വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എല്ലാ നേതാക്കള്‍ക്കും നല്‍കുന്നുവെന്ന് ഡി.കെ ശിവകു മാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പിക്കാര്‍ എന്നെ ജയിലിലിട്ടപ്പോള്‍ സോണിയാ ഗാന്ധി കാണാന്‍ വന്നത് മറക്കാനാകില്ല.അന്ന് അ വര്‍ക്ക് നല്‍കിയ വാക്കാണ് കര്‍ണാടകയില്‍ വിജയം നല്‍കുമെന്ന ത്. അത് പാലിക്കാനായി. ജനങ്ങള്‍ക്ക് തങ്ങളിലുള്ള വിശ്വാസം വീണ്ടെടുക്കാനായി. നേതാക്കളും പിന്തുണച്ചു. ഈ വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ ക്കും എല്ലാ നേതാക്ക ള്‍ക്കും നല്‍കുന്നു-ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കി.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് 135 സീറ്റുകളിലും ബി.ജെ.പി 64 സീറ്റുകളിലും ജെ.ഡി.എസ് 21 സീറ്റുകളി ലുമാണ് ആധിപത്യം പുലര്‍ത്തുന്നത്.