125 ലധികം സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപിക്ക് 68 സീറ്റിലും ജെഡിഎസ് 22 സീറ്റിലുമാണ് ലീഡുള്ളത്. ആരുടേയും പിന്തുണയില്ലാതെ കോണ്‍ഗ്ര സ് അധികാരത്തിലേറുമെന്നും സഹകരിക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ അവരു മായി മാത്രം ചര്‍ച്ച ചെയ്യുമെന്നും കോണ്‍ഗ്രസ് നേതൃത്വം
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം ഉറപ്പിച്ച് കോണ്‍ഗ്രസ്. 125 ലധികം സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപിക്ക് 68 സീറ്റിലും ജെഡിഎസ് 22 സീ റ്റിലുമാണ് ലീഡുള്ളത്. ആരുടേയും പിന്തുണയില്ലാതെ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്നും സ ഹകരിക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ അവരുമായി മാത്രം ചര്‍ച്ച ചെയ്യുമെന്നും കോണ്‍ഗ്രസ് നേ തൃത്വം അറിയിച്ചു.
പ്രധാന നേതാക്കളില്‍ ഭൂരിഭാഗവും ജയത്തിലേക്ക് അടുക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് കോ ണ്‍ഗ്രസ്. കനക്പുരയില്‍ കെപിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറി ന്റെ ലീഡ് അമ്പതിനായിരത്തി ലേക്ക് എത്തി.
കര്‍ണാടക തെരഞ്ഞെടുപ്പ് ഫലങ്ങളുടെ അവസാന സൂചനകള്‍ അനുസരിച്ച് ബിജെപിക്ക് തെക്കേ ഇന്ത്യ യിലെ അവസാന താവളവും നഷ്ടമാകുകയാണ്. ബിജെപിയുടെ ഭരണത്തിലുണ്ടായിരുന്ന കര്‍ണാടക ത്തില്‍ നിന്നുകൂടി ജനങ്ങള്‍ അവരെ തുടച്ചുമാറ്റിയതോടെ ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ഇനി ഭരണ മില്ല.