കോവിഡ് പ്രതിരോധത്തിനായിരിക്കും പുതിയ സര്‍ക്കാരിന്റെ മുന്‍ഗണന. പ്രകടന പത്രികയില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന വിവിധ പദ്ധതി കള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുമെന്നും പിണറായി
തിരുവനന്തപുരം : നാടിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും അതി നിയും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രതിരോധത്തിനായിരിക്കും പുതി യ സര്‍ക്കാരിന്റെ മുന്‍ഗണന. പ്രകടന പത്രികയില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.
തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുമെന്നും പിണറായി പറഞ്ഞു. പുതിയ സര്‍ക്കാരിന്റെ മുന്‍ഗണന എന്തിനായിരിക്കുമെന്ന മാധ്യമ പ്രവ ര്‍ ത്ത കരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അടുത്ത സര്‍ക്കാര്‍ എന്താണ് പ്രധാനമായി ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് പ്രകടന പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ ഊന്നിക്കൊണ്ട് നാടിന്റെ വികസനത്തിനു വേണ്ടിയുള്ള പ്രവര്‍ ത്തനങ്ങളായിരിക്കും നടത്തുക. കോവിഡിനെ പ്രതിരോധിക്കണം. എല്ലാവരും അതിന് നല്ല രീതിയിലുള്ള സഹകരണം ഉറപ്പുവരുത്തേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ ത്ത നങ്ങള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഇവയിലൊന്നും ഒരു വിട്ടുവീഴ്ചയും നേരത്തെ കാണിച്ചിട്ടില്ല. അതിനിയും കാണിക്കില്ല.
നാടിന്റെ വലിയ പ്രശ്‌നം തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ടതാണ്. ധാരാളം തൊഴില്‍ അവസ രങ്ങള്‍ ഇവിടെ ഉണ്ടാകണം എന്നത് നമ്മുടെ യുവത ആഗ്രഹിക്കുന്ന വലിയ കാര്യമാണ്. അതി നുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കും. ഇത്തരം കാര്യങ്ങള്‍ക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുകയെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.