ട്രാഫിക് വകുപ്പും ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ച് പുതിയ റിമോട്ട് സേവന സംവിധാനം സജ്ജമായി
ജിദ്ദ : ഗൗരവമല്ലാത്ത വാഹാനാപകടങ്ങളില്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനം സൗദി ജനറല്‍ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ട്രാഫിക് ആരംഭിച്ചു.
അപകടം നടന്നാല്‍ ആളുകള്‍ക്ക് പരിക്കില്ലാത്ത സാഹചര്യവും ചെറിയ കേടുപാടുകളുമാണ് സംഭവിക്കുന്നതുമെങ്കില്‍ വിവരം അറിയിക്കുക, വാഹാനാപകടത്തിന്റെ ദൃശ്യം മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുക മൊബൈല്‍ ആപില്‍ അപ് വഴി അപ് ലോഡ് ചെയ്യുക. സംഭവസ്ഥലത്തും നിന്നും പോകുക എന്ന തത്വത്തിലാണ് ഈ സേവനം പ്രവര്‍ത്തിക്കുക.
അപകടത്തില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളില്‍ ഒന്നിന് സാധുതയുള്ള ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കേറ്റ് വേണം, ആര്‍ക്കും പരിക്കോ, മരണമോ സംഭവിക്കാന്‍ പാടുള്ളതല്ല, അതൊടൊപ്പം അപകടം നടന്ന സ്ഥലം നജ്മയുടെ പരിധിയില്‍ പെടുകയും ചെയ്യണം. ഈ വ്യവസ്ഥകള്‍ പാലിച്ചാല്‍ മാത്രമേ ഈ സേവനം ലഭ്യമാകുകയുള്ളു.
ചെറിയ അപകടങ്ങള്‍ മൂലം വലിയ ഗതാഗത തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് നജ് മ സേവനത്തിലൂടെ സാധ്യമാകുന്നത്.
സൗദി പൗരന്‍മാര്‍ക്കും, പ്രവാസികള്‍ക്കും വിസിറ്റ് വീസയില്‍ ഉള്ളവര്‍ക്കു പോലും ഈ സേവനം ഉപയോഗിക്കാമെന്ന് അധികൃതര്‍ പറഞ്ഞു.
അപകടം ഉണ്ടായാല്‍ ട്രാഫിക് പോലീസ് വരാനും റിപ്പോര്‍ട്ട് ലഭ്യമാക്കാനും ഉള്ള കാലതാമസം ഒഴിവാക്കാന്‍ ഇതു മൂലം കഴിയും.












