കോഴിക്കോട് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ വനിതാ എസ്‌ഐ കെ സുഗുണ വല്ലിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. ഫറോക്ക് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ എംഎം സിദ്ദിഖ് ആണ് കേസ് അന്വേഷിച്ചത്
കോഴിക്കോട്: വാടക കുടിശിക ആവശ്യപ്പെട്ട വീട്ടുടമയ്‌ക്കെതിരെ വ്യാജ പീഡന പരാതി നല്‍കിയ വനിതാ എസ്ഐ യ്ക്ക് സസ്പെന്‍ഷന്‍.കോഴിക്കോട് മെഡിക്കല്‍ കോ ളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫിസിലെ എസ്ഐ സുഗുണവല്ലിയെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
സുഗുണവല്ലി കഴിഞ്ഞ നാലുമാസത്തോളമായി വീട്ട് വാടക നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് വീട്ടുടമ സ്ഥന്‍ പൊലീസില്‍ പരാതി നല്‍കുകയിരുന്നു.പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിഐ സുഗുണ വല്ലിയെ വിളിപ്പിച്ചെങ്കിലും ഹാജരാകാന്‍ തയാറായില്ല. തുടര്‍ന്ന് നാല് ദിവസത്തിന് ശേഷം വീട്ടുടമയുടെ മകളുടെ ഭര്‍ത്താവ് തന്നെ ക യറി പിടിച്ചെന്ന് പന്നിയങ്കര പൊലീസ് സ്റ്റേഷനില്‍ സുഗുണവല്ലി പരാതി നല്‍കുകയായിരുന്നു.
കയറി പിടിച്ചതിനൊപ്പം വീടിന്റെ വാടക വസൂലാക്കാന്‍ തന്റെ വിവാഹ മോതിരം ഊരിയെടുത്തെന്നും സുഗുണവല്ലി നല്‍കിയ പരാതിയില്‍ പറയുന്നു.കൂടാതെ വീടിന് നല്‍ കിയ അഡ്വാന്‍സ് തുകയും മറ്റും ചേര്‍ത്ത് ഒരു ലക്ഷത്തോളം രൂപ വീട്ടുടമ തനിക്ക് നല്കാനുണ്ടെന്നും സുഗുണവല്ലിയുടെ പരാതിയില്‍ പറ യുന്നു.തുടര്‍ന്ന് പന്നിയങ്കര പൊലീസ് വീട്ടുടമയുടെ മരുമകനെതിരേ പീഡനക്കുറ്റം ചുമത്തി കേസ് എടു ത്തു.
എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വാടക കുടിശിക ചോദിച്ചതിലുളള വൈരാഗ്യത്തില്‍ സുഗുണവല്ലി കെട്ടിച്ചമച്ച പരാതിയാണിതെന്ന് വ്യക്തമായത്. ഇതോടെയാണ് ഇവര്‍ക്കെതിരേ വകുപ്പ് തല അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയത്. പിന്നാലെയാണ് സസ്പെന്‍ഷന്‍.











