രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷവും നിരവധി പേര്‍ക്ക് രോഗം ബാധിച്ചതോടെയാണ് സംശയം ഉയര്‍ന്നത്. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവയ്ക്ക് പുറമേ ഓക്‌സ്‌ഫോര്‍ഡ്, സിനോഫാം വാക്‌സിനുകള്‍ സ്വീകരിച്ചവരിലും രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും കോവിഡ് ബാധ. ഇതോടെ സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്നത് ഇരട്ട വകഭേദം വന്ന വൈറസാണോ എന്നു സംശ യം . രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷവും നിരവധി പേര്‍ക്ക് രോഗം ബാധിച്ചതോടെയാണ് സംശയം ഉയര്‍ന്നത്. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവയ്ക്ക് പുറമേ ഓക്‌സ്‌ഫോര്‍ഡ്, സിനോ ഫാം വാക്‌സിനുകള്‍ സ്വീകരിച്ചവരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് കണ്ടെത്താന്‍ ആരോ ഗ്യവ കുപ്പിന് ഉന്നതതല യോഗം നിര്‍ദേശം നല്‍കി. ഇന്ന് ചേര്‍ന്ന കോര്‍ കമ്മറ്റി യോഗത്തിലാണ് ഇത്തരത്തില്‍ ഒരു ചര്‍ച്ച ഉണ്ടായത്.
പത്തനംതിട്ടയില്‍ രോഗം ബാധിച്ച 44 പേര്‍ കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീക രി ച്ച വരാണ്. കോവാക്‌സിന്‍ സ്വീകരിച്ച 10 പേര്‍ ക്കും സിനോഫാം വാക്‌സിനെടുത്ത അഞ്ചുപേര്‍ക്കും ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനെടുത്ത ഒരാള്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്. രണ്ട് തവണ ഡോസ് സ്വീക രിച്ച് രണ്ടാഴ്ച കഴിഞ്ഞവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ഏറെയും ആരോഗ്യപ്രവര്‍ത്തകരാണ്. പത്തനംതിട്ടയില്‍ 60 പേര്‍ക്കാണ് രോഗം ബാധിച്ചത്. വാക്‌സിനെ ടു ത്തെങ്കിലും കരുതല്‍ തുടരണമെന്ന വ്യക്തമായ സൂചനയാണ് ഇത് നല്‍കുന്നതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. എറണാകുളത്താണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.