രണ്ടാം ഡോസ് വൈകിയാലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേ ളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്
തിരുവനന്തപുരം: കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് 12 ആഴ്ച വരെ വൈകുന്നതില്‍ കുഴപ്പ മി ല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം ഡോസ് വൈകിയാലും ആശങ്കപ്പെടേണ്ട കാര്യ മി ല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ഇ ക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.രണ്ടാം ഡോസ് സ്വീകരിക്കാത്തവര്‍ വാക്‌സിന്‍ വിതരണ കേന്ദ്ര ങ്ങളില്‍ തിരക്ക് കൂട്ടേണ്ട ആവശ്യമില്ല. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ പൊലീസിനെ വിന്യസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അനാവശ്യ ആശങ്ക ഒഴിവാക്കാന്‍ സംവിധാനം കൊണ്ടു വരും. രണ്ടോ മൂന്നോ ഘട്ടമായി വാക്‌സിന്‍ നല്‍കാനാണ് ആലോചിക്കുന്നത്. അസു മുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടാവും. ഇതിനുള്ള സംവി ധാ നമൊരുക്കാന്‍ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തി. കൂടുതല്‍ വാക്‌സീന്‍ അനുവദി ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പെട്ടെന്നുള്ള തീരുമാനം പ്രതീക്ഷിക്കുന്നു. എന്നാ ല്‍ കേന്ദ്രം തരുന്നതും നോക്കി കാത്തിരിക്കില്ല. കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിന്റെ അടി സ്ഥാനത്തില്‍ വാക്‌സിന്‍ വാങ്ങാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. വാക്‌സിന്‍ കമ്പനികളുമായി ചീഫ് സെക്രട്ടറി,ധനകാര്യ സെക്രട്ടറി, ആരോഗ്യസെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം വാക്‌സിന് ഓര്‍ഡര്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വാക്‌സിന് സ്വീകരിക്കാത്തവരേക്കാള്‍ പ്രതിരോധ ശേഷി വാക്‌സിന്റെ ഒന്നാം ഡോസ് സ്വീ കരി ച്ച വ രില്‍ ഉണ്ടാകുമെന്നും പരമാവധി പ്രതിരോധം ആര്‍ജ്ജിക്കാന്‍ രണ്ടാം ഡോസ് അനിവാര്യമാണെ ന്നും ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് 18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ മെയ് ഒന്ന് മുതല്‍ ആരം ഭിക്കും.എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. വാക്‌സിന്‍ സ്വീകരി ച്ച വര്‍ അലംഭാവത്തോടെ നടക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാക്‌സിന്‍ സ്വീകരിക്കു ന്നതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആവശ്യമാണ്. സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് വാക്‌സിന്‍ ലഭിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കേ വാക്‌സിന്‍ എടുക്കാനാവൂ. നിലവില്‍ സ്‌പോട്ട് രജി സ്‌ട്രേ ഷന്‍ എടുത്തവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ധാരണയായിട്ടുണ്ട്. രണ്ടാമത്തെ ഡോസ് എടുക്കാ നു ള്ള വര്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടിയന്തരസാഹചര്യം പരിഗണിച്ച് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ സഹായിക്കാന്‍ അധ്യാപകരെ നിയോഗിച്ചു. രോഗികള്‍ ക്രമാതീതാമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തെ രണ്ട് സെക്ടറായി തിരിച്ച് ഓക്‌സിജന്‍ ലഭ്യമാക്കാന്‍ സംവിധാനമൊരുക്കി. കോട്ടയത്ത് ഏറെപേര്‍ക്ക് കുടുംബത്തിലൂടേയോ ചടങ്ങുകളില്‍ പങ്കെടുത്തോ ആണ് വൈറസ് വന്നതെന്ന് വ്യക്തമായി. നില വിലുള്ള എട്ട് ക്ലസ്റ്ററുകളില്‍ നാലിലും മരണാനന്തരചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്കാണ് കൂടുതലാ യി രോഗബാധയുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യത്തെ ഡോസ് വാക്‌സിന്‍ എടുത്തവര്‍ രണ്ടാമത്തെ ഡോസ് കിട്ടാന്‍ തടസമുണ്ടാകുമോ എന്ന് ആശങ്കപ്പെടുന്നുണ്ട്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്കിന് അതും കാരണമാണ്.കേരളത്തില്‍ ഭൂരിപക്ഷം പേര്‍ക്കും കൊവിഷീല്‍ഡ് വാക്‌സിനാണ്. ആ വാക്‌സിന്റെ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകിയാലും കുഴപ്പമില്ലെന്നും രണ്ടാമത്തെ ഡോസ് അത്രയും വൈകുന്നതാണ് നല്ല തെ ന്നു മാണ് പഠനങ്ങള്‍ പറയുന്നത്. മറിച്ചുള്ള ആശങ്കകള്‍ അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.