ചിത്രത്തിന്റെ കഥ വളച്ചൊടിക്കപ്പെട്ടതാണെന്നും, സംസ്ഥാനത്തെ സമാധാന അന്തരീ ക്ഷം നിലനിര്‍ത്താനാണ് നിരോധനമെന്നും മമതാ ബാനര്‍ജി പറഞ്ഞു. തീയറ്ററുകളില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് മമത നിര്‍ദേശം നല്‍കി
കൊല്‍ക്കത്ത: വിവാദമായ ‘ദ കേരള സ്റ്റോറി’ സിനിമയുടെ പ്രദര്‍ശനത്തിന് ബംഗാളില്‍ നിരോധനം. ചിത്ര ത്തിന്റെ കഥ വളച്ചൊടിക്കപ്പെട്ടതാണെന്നും, സംസ്ഥാനത്തെ സമാ ധാന അന്തരീക്ഷം നിലനിര്‍ത്താനാണ് നിരോധനമെന്നും മമതാ ബാനര്‍ജി പറഞ്ഞു. തീയറ്ററുകളില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉറ പ്പാക്കാന്‍ ചീഫ് സെക്രട്ടറി ക്ക് മമത നിര്‍ദേശം നല്‍കി.
കേരളമുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ സിനിമയ്ക്കെതിരെ വ്യാപക പ്രതിഷേധമുണ്ടെന്നും അതിനാ ലാണ് സിനിമ നിരോധിക്കുന്നതെന്നും സംസ്ഥാന സെക്രട്ടേറിയ റ്റില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയി ച്ചു. ആദ്യം അവര്‍ കശ്മീര്‍ ഫയലുമായാണ് വന്നത്. ഇപ്പോള്‍ കേരള സ്റ്റോറിയും. ഇനി ബംഗാള്‍ ഫയലുകള്‍ ക്കായി അവര്‍ പ്ലാന്‍ ചെയ്യുകയാണ്. കേരള സ്റ്റോറി വളച്ചൊടിച്ച കഥയാണെന്നും മമത പറഞ്ഞു. പ്രദര്‍ശി പ്പിക്കുന്ന തീയേറ്ററുകളില്‍ നിന്ന് ചിത്രം നീക്കം ചെയ്യാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇന്നലെ സിനിമയുടെ പ്രദര്‍ശനം തമിഴ്നാട്ടിലെ മള്‍ട്ടിപ്ലെക്സുകള്‍ റദ്ദാക്കിയിരുന്നു. ചെന്നൈയിലെ പിവി ആര്‍ ഉള്‍പ്പെടെയുള്ള തിയറ്ററുകള്‍ക്ക് നേരെ അക്രമം ഉണ്ടാവുക യും ടിക്കറ്റ് വില്‍പ്പന കുറയുകയും ചെ യ്ത പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം തമിഴ്‌നാട് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ എടുത്തി രിക്കുന്നത്.സിനിമ പ്രദര്‍ശി ക്കാന്‍ ആവശ്യമായ സുരക്ഷ ഒരുക്കാമെന്ന് ഡിജിപി ശൈലേന്ദ്ര ബാബു തീയ റ്റര്‍ ഉടമകള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍, ഉറപ്പ് പാലിക്കപ്പെട്ടില്ല, ചെന്നൈ പിവിആര്‍ തീയറ്ററുകള്‍ക്ക് മുന്നിലെ ലൈറ്റിങ്ങ് ഫ്‌ളക്‌സ് ബോ ര്‍ഡ് ഉള്‍പ്പെടെയുള്ളവര്‍ അക്രമികള്‍ തകര്‍ത്തു. ഇതോടെയാണ് സിനിമ പ്രദര്‍ശിപ്പിക്കേണ്ടെന്ന് തീരുമാ നമെടുത്തതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് പണം തി രികെ നല്‍കുമെന്ന് അവര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ കോയമ്പത്തൂരിലെയും ചെന്നൈയിലെയും തീയറ്ററുകളിലേക്ക് നടന്ന പ്രതിഷേ ധ പ്രകടനങ്ങള്‍ അക്രമാസക്തമായിരുന്നു. എസ്ഡിപിഐയുടെയും തമിഴ്നാട് മുസ്ലീം മുന്നേറ്റ കഴക ത്തിന്റെയും നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.