നെടുമങ്ങാട് നിന്ന് ജി ആർ അനിൽ, പുനലൂരിൽ നിന്ന് പി.എസ് സുപാൽ, ചാത്തന്നൂരിൽ നിന്ന് ജി.എസ് ജയലാൽ എന്നിവർ സ്ഥാനാർത്ഥികളാകും. വൈക്കത്ത് നിന്ന് സി.കെ ആശയും, പട്ടാമ്പിയിൽ നിന്ന് മുഹമ്മദ് മുഹ്സിനും, അടൂരിൽ നിന്നും ചിറ്റയം ഗോപകുമാറും ജനവിധി തേടും. നാദാപുരത്ത് നിന്ന് ഇകെ വിജയൻ, കരുനാഗപ്പളളിയിൽ നിന്ന് ആർ രാമചന്ദ്രൻ, ചിറയിൻ കീഴിൽ നിന്ന് വി ശശി എന്നിവർ മത്സരിക്കും. ഒല്ലൂരിൽ നിന്ന് കെ രാജൻ, കൊടുങ്ങല്ലൂരിൽ നിന്ന് വി ആർ സുനിൽ കുമാർ, ചേർത്തലയിൽ നിന്ന് പി പ്രസാദ് എന്നിവരാണ് സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചത്. അതേസമയം ചടയമംഗലത്തെ സീറ്റിൽ ആരെ മത്സരിപ്പിക്കണമെന്നത് തീരുമാനമായില്ല. വനിത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നാണ് സിപിഐ ചർച്ചയിൽ ഉയർന്നു വന്ന ആവശ്യം.
