സ്‌കൂളിലേക്കുള്ള കുടിവെള്ള സ്രോതസില്‍ നിന്നാണ് രോഗം പകര്‍ന്നത്. ആലപ്പു ഴ വൈറോളജി ലാബിലെ സാമ്പിള്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെ ത്തിയത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി
കല്‍പ്പറ്റ: വയനാട്ടിലും നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. ലക്കിടി നവോദയ വിദ്യാലയത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്‌കൂളിലെ 98 വിദ്യാര്‍ത്ഥികള്‍ ചികി ത്സ തേടിയിരുന്നു.
സ്‌കൂളിലേക്കുള്ള കുടിവെള്ള സ്രോതസില്‍ നിന്നാണ് രോഗം പകര്‍ന്നത്. ആലപ്പുഴ വൈറോളജി ലാബി ലെ സാമ്പിള്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹച ര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
നേരത്തെ കൊച്ചിയില്‍ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കൊച്ചി കാക്കനാട്ടെ സ്‌കൂള്‍ വിദ്യാര്‍ ത്ഥികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒന്നാം ക്ലാസിലെ 19 വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാ താപിതാക്കള്‍ക്കുമാണ് രോഗബാധയുണ്ടായിട്ടുള്ളത്.
കടുത്ത ഛര്‍ദി, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ നോറോ വൈറസ് ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയു ണ്ട്. മലിന ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരാം.