ഇരിട്ടി ഡോണ്‍ ബോസ്‌കോ കോളേജിലെ അ വസാന വര്‍ഷ വിദ്യാര്‍ത്ഥികളായ പാല ത്തുംകടവ് കച്ചേരിക്കടവ് ചെന്നേലില്‍ അഡോണ്‍ ബെസ്റ്റി (20), ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ഥി ഇരിട്ടി അങ്ങാടിക്കടവ് കലറ യ്ക്കല്‍ ജിസ്‌ന മേരി ജോസഫ് (20), ബികോം മൂ ന്നാം വര്‍ഷ വിദ്യാര്‍ഥി കാസര്‍കോട് വെള്ളരിക്കുണ്ട് പുത്തന്‍പുരയ്ക്കല്‍ സ്‌നേഹ ജോ സഫ്(20)എന്നിവരാണ് മരിച്ചത്
കല്‍പ്പറ്റ : വയനാട് കല്‍പ്പറ്റ പുഴമുടിയില്‍ നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍ പെട്ട് മരിച്ച മൂന്ന് പേരെ യും തിരിച്ചറിഞ്ഞു. ഇരിട്ടി ഡോണ്‍ ബോസ്‌കോ കോളേജിലെ അ വസാന വര്‍ഷ വിദ്യാര്‍ത്ഥികളായ പാല ത്തുംകടവ് കച്ചേരിക്കടവ് ചെന്നേലില്‍ അഡോണ്‍ ബെസ്റ്റി (20), ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ഥി ഇരിട്ടി അങ്ങാടിക്കടവ് കലറ യ്ക്കല്‍ ജിസ്‌ന മേരി ജോസഫ് (20), ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ഥി കാസര്‍കോട് വെള്ളരിക്കുണ്ട് പുത്തന്‍പുരയ്ക്കല്‍ സ്‌നേഹ ജോസഫ്(20)എന്നിവരാണ് മരിച്ചത്. മലയാറ്റൂര്‍ സന്ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
ഗുരുതര പരുക്കേറ്റ ഡീയോണ എന്ന പെണ്‍കുട്ടിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശു പത്രിയിലെ വെന്റിലേറ്ററിലാക്കി. ഇവര്‍ മരിച്ച അഡോണ്‍ ബെസ്റ്റിയു ടെ സഹോദരിയാണ്. പരുക്കേറ്റ മറ്റ് രണ്ട് പേര്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലാണ് ഉള്ളത്. ഇവര്‍ അബോധാവസ്ഥ യിലാണ്. പൂളക്കുറ്റി വെള്ളക്കണ്ടിയില്‍ സാന്‍ജിയോ ജോസ്, മരിച്ച സ്‌നേഹയുടെ സഹോദരി വെള്ളരി ക്കുണ്ട് മങ്കയം പുത്തന്‍പുരക്കല്‍ സോണ എന്നിവരാണ് കല്‍പ്പറ്റയില്‍ ചികിത്സയിലുള്ളത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.
ഇരിട്ടി ഡോണ്‍ ബോസ്‌കോ കോളജില്‍ നിന്ന് എംബിഎ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ തീര്‍ത്ഥാടനത്തിനായി മലയാറ്റൂരിലേക്ക് പുറപ്പെട്ടതായിരുന്നു.ഞായറാഴ്ച വൈകിട്ട് 6 മണിയോടെ പുഴമുടി ജംഗ്ഷന് സമീപത്തെ വളവില്‍ റോഡരികിലെ വൈദ്യുതിത്തൂണിന് ഇടിച്ച കാര്‍ റോഡിന്റെ മതില്‍ക്കെട്ടിന് 2 മീറ്ററോളം താഴേ ക്കു തലകീഴായി പതിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ ത്തനം നടത്തിയത്. പിന്നീട് പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. കാര്‍ വെട്ടിപ്പൊളച്ചാണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. കാര്‍ അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.