നിലവിലെ സെക്രട്ടറി എം കെ കൃഷ്ണകുമാറിന് പുറമെ മറ്റൊരു സെക്രട്ടറിയെ കൂടി സര്‍ ക്കാര്‍ നിയമിച്ചതോടെ ഇരുവരും തമ്മില്‍ കസേരയെ ചൊല്ലി തര്‍ക്കം തുടങ്ങിയത്. പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് സെക്രട്ടറി വി അനില്‍കുമാറിനെ സ്ഥലം മാറ്റി.
കൊച്ചി : തൃക്കാക്കര നഗരസഭ സെക്രട്ടറിമാരുടെ കസേരകളിക്ക് അവസാനമായി.പുതുതായ ചുമ ലയേറ്റ സെക്രട്ടറി വി അനില്‍കുമാറിനെ ചങ്ങനാശ്ശേരി നഗരസഭയിലേക്ക് സ്ഥലം മാറ്റിയ തോടെ യാണ് പ്രശ്‌നങ്ങള്‍ അവസാനിച്ചത്. നിലവിലെ സെക്രട്ടറി എം കെ കൃഷ്ണകുമാറിന് പുറമെ മറ്റൊരു സെക്രട്ടറിയെ കൂടി സര്‍ക്കാര്‍ നിയമിച്ചതോടെ ഇരുവരും തമ്മില്‍ കസേരയെ ചൊല്ലി തര്‍ക്കം തുട ങ്ങിയത്. പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് സെക്രട്ടറി വി അനില്‍കുമാറിനെ സ്ഥലം മാറ്റി.
കഴിഞ്ഞ ചൊവ്വാഴ്ച സെക്രട്ടറി കൃഷ്ണകുമാര്‍ എത്തുന്നതിന് മുമ്പ് നിയമന ഉത്തരവുമായി അനില്‍ കുമാര്‍ എത്തി സെക്രട്ടറിയുടെ മുറിയില്‍ സ്വയം ചുമതല ഏറ്റിരുന്നു. ഇതോടെ ആരുടെ ഉത്തരവ് അനുസരിക്കണമെന്ന ആശയകുഴപ്പത്തിലായി നഗരസഭ ഉദ്യോഗസ്ഥര്‍. സര്‍ക്കാര്‍ നിയോഗിച്ച സെക്രട്ടറി താനാണെന്നും തന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ കര്‍ശന നടപടി നേരിടേണ്ടി വരു മെന്ന് വാട്‌സാപ് സന്ദേശത്തില്‍ നിര്‍ദേശം നല്‍കിയതോടെ ജീവനക്കാര്‍ വെട്ടിലായി.
തന്റെ ഒപ്പിന്റെ മാതൃകയും ആര്‍ടിസി പകര്‍പ്പും സ്ഥലം മാറ്റ ഉത്തരവും ഉടന്‍ ബാങ്കിലും ട്രഷറി യി ലും നല്‍കണമെന്നും നിര്‍ദേശത്തിന് വിരുദ്ധ മായി പ്രവര്‍ത്തിച്ചാല്‍ പണമിടപാടുകള്‍ തടയുമെ ന്നും എല്ലാഫയലുകളും താന്‍ കണ്ടിട്ടേ തീര്‍പ്പ് കല്‍പ്പിക്കാവു എന്നും അല്ലാത്തപക്ഷം ഫയലുകളു ടെ ഉത്തരവാദിത്തം ബന്ധപ്പെട്ട ഉദ്യോഗസ്ഥനും സെക്ഷന്‍ മേധാവിക്കുമായിരിക്കുമെന്നും വ്യക്ത മാക്കി അനില്‍കുമാര്‍ നല്‍കിയ കര്‍ശന നിര്‍ദേശം ജീവനക്കാരെ ഏറെ ആശങ്കാകുലരാക്കിയി രുന്നു.
ഇതിനിടെ വ്യാഴാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ നിലവിലെ സെക്രട്ടറി തന്നെ പങ്കെടുക്കുകയും ചെയ്തു. ഈ സമയം സെക്രട്ടറി അനില്‍കുമാര്‍ സൂപ്രണ്ടിന്റെ മുറിയില്‍ ഇരിപ്പുറപ്പിക്കുകയും ചെ യ്തു. സ്ഥലം മാറ്റ ഉത്തരവ് ഇന്നലെ ലഭിച്ചതിനെ തുടര്‍ന്നാണ് സെക്രട്ടറിമാര്‍ തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമായത്. നഗരസഭ ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പനോടും സെക്രട്ടറി എം കെ കൃഷ്ണകുമാ റിനോടും മറ്റ് ജീവനക്കാരോടും യാത്ര പറഞ്ഞായിരുന്നു സെക്രട്ടറി അനില്‍കുമാര്‍ നഗരസഭ ഓഫി സില്‍ നിന്ന് പോയത്.