മലപ്പുറം താനൂര്‍ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നാണ് ഇയാളുടെ മൊഴി.പൈപ്പ് കൊണ്ട് എറിഞ്ഞപ്പോള്‍ സംഭ വി ച്ചതാണെന്നും പ്രതി പൊലീസില്‍ മൊഴി നല്‍കി.എന്നാല്‍ പൊലീസ് ഈ മൊഴി വി ശ്വാസത്തില്‍ എടുത്തിട്ടില്ല
മലപ്പുറം: വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ കേസില്‍ പ്രതി അറസ്റ്റില്‍. മലപ്പുറം താനൂര്‍ സ്വ ദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നാണ് ഇയാളുടെ മൊഴി.പൈപ്പ് കൊണ്ട് എറിഞ്ഞപ്പോള്‍ സംഭവിച്ചതാണെന്നും പ്രതി പൊലീസില്‍ മൊഴി നല്‍കി. എന്നാ ല്‍ പൊലീസ് ഈ മൊഴി വിശ്വാസത്തില്‍ എടുത്തിട്ടില്ല. റെയില്‍ പൊലീസും കേരള പൊലീസും സംയു ക്തമായാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്ക് പിന്നില്‍ മറ്റാളുകള്‍ ഉണ്ടോയെന്ന് പെലീസ് പരിശോധി ക്കുന്നുണ്ട്.
മലപ്പുറത്തെ തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തിന് സമീപത്ത് വെച്ചായിരു ന്നു വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ തിരൂര്‍ പൊലീസും റെയില്‍വേ പൊലീ സും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ സിസിടിവി ഇല്ലാത്ത വിജനമായ സ്ഥലത്ത് വെച്ചാണ് കല്ലേ റ് ഉണ്ടായത് എന്നത് അന്വേഷണത്തിന് തടസമായി. തുടര്‍ന്ന് ലഭിച്ച നിര്‍ണായക മൊഴിയുടെ അടിസ്ഥാ നത്തിലാണ് മുഹമ്മദ് റിസ്വാന്‍ പിടിയിലായത്.