വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര ത് രാഷ്ട്ര സമിതിയുടെ (ബിആര്‍എസ്) മുതിര്‍ന്ന നേതാവും തെലങ്കാന മുഖ്യമ ന്ത്രിയുടെ മകളുമായ കെ. കവിത ഡല്‍ഹിയില്‍ നിരാഹാര സമരം തുടങ്ങി
ന്യൂഡല്‍ഹി : വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാരത് രാഷ്ട്ര സമിതിയുടെ (ബിആര്‍എസ്) മുതിര്‍ന്ന നേതാവും തെലങ്കാന മുഖ്യ മന്ത്രിയുടെ മകളുമായ കെ. കവിത ഡല്‍ഹിയില്‍ നിരാഹാര സമരം തുടങ്ങി. ജന്തര്‍മന്തറിലെ പ്രതിഷേധത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, ജനതാദള്‍ (യുണൈറ്റഡ്), രാഷ്ട്രീയ ജനതാദള്‍, സമാജ്വാദി പാര്‍ട്ടി എന്നിവയുള്‍പ്പെടെ നിരവധി പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെ ടുക്കും.
ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് നാളെയാണ് കവിതയെ ഇഡി ചോദ്യം ചെയ്യുന്നത്. വനിതാ സംവരണ ബില്ലിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന നിരാഹാ ര സമരത്തെക്കുറിച്ച് മാര്‍ച്ച് 2ന് പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. മാര്‍ച്ച് 9നാണ്് ഇ.ഡി എന്നെ വിളിപ്പിച്ചതെന്ന് കവിത പറഞ്ഞു. മാര്‍ച്ച് 16ന് ഹാജരാകാമെന്ന് പറഞ്ഞിരുന്നതാ യി കവിത കൂട്ടിച്ചേര്‍ത്തു.
ഇതില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികളെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്ന് കവിത ആരോപിച്ചു. 2014 ലെയും 2019ലെയും പൊതുതെ രഞ്ഞെടുപ്പിന് മുന്നോടിയായി വനിതാ സംവരണ ബില്ല് നിയമം നടപ്പാക്കുമെന്ന് ബിജെപി ഉറപ്പുനല്‍ കിയിരുന്നു. എന്നാല്‍ വന്‍ ഭൂരിപക്ഷ ത്തോടെ അധികാരത്തിലെത്തിയിട്ടും വാക്ക് പാലിച്ചില്ലെന്നും സം വരണ ബില്ലിനെക്കുറിച്ച് കവിത വ്യക്തമാക്കി.