പുറമറ്റം പഞ്ചായത്ത് പ്രസിഡന്റിനെ സിപിഎം പഞ്ചായത്ത് അംഗങ്ങള്‍ കയ്യേറ്റം ചെ യ്തതായി ആരോപ ണം. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിക്ക് നേരെയായിരുന്നു എല്‍ഡിഎഫ് ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ കയ്യേറ്റം ഉണ്ടായത്. കയ്യേ റ്റത്തിനിടെ വസ്ത്രം വലിച്ചുകീറിയതായി സൗമ്യ പറഞ്ഞു
പത്തനംതിട്ട: പുറമറ്റം പഞ്ചായത്ത് പ്രസിഡന്റിനെ സിപിഎം പഞ്ചായത്ത് അംഗങ്ങള്‍ കയ്യേറ്റം ചെ യ്തതായി ആരോപണം.പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിക്ക് നേ രെയായിരുന്നു എല്‍ഡിഎഫ് ഭരണസ മിതി അംഗങ്ങളുടെ നേതൃത്വത്തില്‍ കയ്യേറ്റം ഉണ്ടായത്. കയ്യേറ്റത്തിനിടെ വസ്ത്രം വലിച്ചു കീറിയതായി സൗമ്യ പറഞ്ഞു.
എല്‍ഡിഎഫ് സ്വതന്ത്രയായ പ്രസിഡന്റിനെതിരെ എല്‍ഡിഎഫ് തന്നെ കഴിഞ്ഞ ദിവസം അവിശ്വാ സം കൊണ്ട് വന്നിരുന്നു. കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ വാഹനവും അടിച്ച് തകര്‍ത്തിരുന്നു.
പ്രസിഡന്റിനെതിരെ സിപിഎം കഴിഞ്ഞ ദിവസം അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. എന്നാ ല്‍ അവിശ്വാസപ്രമേയ വോട്ടെടുപ്പ് ദിവസം പഞ്ചായത്ത് പ്രസിഡന്റും മറ്റ് യുഡിഎഫ് അംഗങ്ങളും വിട്ടുനിന്നു. തുടര്‍ന്ന് വോട്ടെടുപ്പ് നടന്നില്ല. ഇന്ന് പഞ്ചായത്ത് ഓഫീസിലേക്ക് വരുന്നതിനിടെ സിപി എം ഭരണസമിതി അംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും പ്രസിഡന്റിനെ തടയുകയായിരുന്നു. സിപി എം പ്രവര്‍ത്തകരുടെ കയ്യേറ്റത്തിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് പ്രസിഡന്റ് പറഞ്ഞു.