നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ബുധനാഴ്ച ത്തേക്ക് മാറ്റി. അതുവരെ ദിലീപ് അടക്കമുള്ള അഞ്ചു പ്രതികളുടെ അറസ്റ്റ് ഹൈക്കോ ടതി വിലക്കി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെ ന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി.അതുവരെ ദിലീപ് അടക്കമുള്ള അഞ്ചു പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി വിലക്കിയിട്ടുണ്ട്.പ്രോസിക്യൂഷന്‍ ആവശ്യ പ്ര കാരമാണ് ഹര്‍ജി നീട്ടിയത്. കേസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കൈമാറുമെന്ന് അന്വേഷണസംഘം അറിയിച്ചു.
ഡിജിറ്റല്‍ തെളിവുകള്‍ അടക്കം വിശദമായി പരിശോധിക്കേണ്ടതുണ്ട്.അതിന്റെ പരിശോധനാഫലം മുഴു വനായി ലഭിച്ചിട്ടില്ല. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുന്നതിനായി കേസ് പരിഗണിക്കുന്നത് ബുധനാഴ്ച ത്തേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിച്ച ജസ്റ്റിസ് ഗോപിനാഥ് കേസ് അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
ദിലീപ് ഉള്‍പ്പെടെ ആറ് പേരാണ് കേസില്‍ പ്രതികളായുള്ളത്. ഇതില്‍ ദിലീപും സഹോദരന്‍ അനൂപും സ ഹോദരി ഭര്‍ത്താവ് സുരാജും, ബന്ധു അപ്പുവും സുഹ്യത്ത് ബൈ ജുവിനെയുമാണ് ഹൈക്കോടതിയുടെ അനുമതിയോടെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. മൂന്ന് ദിവസം ചോദ്യം ചെയ്തതിന് ശേഷം അതി ന്റെ വിശദാംശങ്ങള്‍ പ രിശോധിച്ച് മുന്‍കൂര്‍ ജമ്യാപേക്ഷയില്‍ വിധിപറയാമെന്നാണ് ജസ്റ്റിസ്. പി ഗോപി നാഥ് തീരുമാനമെടുത്തത്.
മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്നുമാണ് പോസിക്യൂഷന്റെ നിലപാട്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ക്കെതിരെ ഗുരുതരമായ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചെന്ന് ദിലീപ്
നേരത്തെ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ അഭിഭാഷകന്റെ പക്കലുണ്ടെന്നും ഇത് കൈ മാറില്ലെന്നുമാണ് ദിലീപ് അന്വേഷണസംഘത്തെ അറിയിച്ചത്. ഫോണുകള്‍ കേസുമായി ബ ന്ധമുള്ളതല്ലെന്നും ഹാജരാക്കാനാവില്ലെന്നുമാണ് അറിയിച്ചത്. ബാങ്കിങ് ആവശ്യത്തിന് ഉപ യോഗിക്കുന്ന ഫോണ്‍ ആണ് ഹാജരാക്കാന്‍ ആവശ്യപ്പെടുന്നത്. മറ്റൊരു ഫോണില്‍ ബാലചന്ദ്ര കുമാറിനെതിരായ തെളിവാണ്. ഈ ഫോണ്‍ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ താന്‍ ശാസ്ത്രീയ പരി ശോധനയ്ക്ക് അയച്ചുവെന്നും ദിലീപ് പറയു ന്നു.