100 കോടി ഭക്ഷണപ്പൊതികള്‍ നല്‍കുന്ന പദ്ധതിയില്‍ പങ്കാളിയാകാന്‍ ആസ്റ്റര്‍ ഗ്രൂപ്പ്
ദുബായ് : 50 രാജ്യങ്ങളിലെ അര്‍ഹരായവര്‍ക്ക് 100 കോടി സൗജന്യ ഭക്ഷണപ്പൊതികള്‍ നല്‍കുന്ന പദ്ധതിയില്‍ പങ്കാളികളാകാന്‍ പ്രമുഖ ആതുരസേവന സ്ഥാപനമായ ആസ്റ്റര്‍ ഗ്രൂപ്പും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിവെച്ച ജീവകാരുണ്യ പ്രവര്‍ത്തന പദ്ധതിയിലാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ ആസാദ് മൂപ്പന്‍ പത്തു ലക്ഷം ദിര്‍ഹം ( ഏകദേശം രണ്ടു കോടി രൂപ) നല്‍കിയത്.
ആഗോളതലത്തില്‍ നടത്തുന്ന ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ഡോ ആസാദ് മൂപ്പന്‍ പറഞ്ഞു
മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്. യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം, മുഹമദ് ബിന്‍ റാഷിദ് ചാരിറ്റിബിള്‍ എന്നിവയുടെ മേല്‍നോട്ടത്തിലാണ് ഭക്ഷണപ്പൊതി വിതരണം അന്വത് രാജ്യങ്ങളില്‍ നടക്കുന്നത്.












