തെരഞ്ഞെടുപ്പില്‍ ജനം വിജയിപ്പിക്കുമ്പോള്‍ വിനയം കാണിക്കേണ്ട മുഖ്യമന്ത്രി എല്ലാവരേയും ചീത്തവിളിക്കുകയാണ്. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ചീത്ത വിളിക്കാനാണ് പിണറായി വിജയന്‍ ശ്രമിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍
തിരുവനന്തപുരം : ലോട്ടറി അടിച്ചെന്ന് കരുതി പിണറായി വിജയനോ ഇടത് മുന്നണിയോ അഹ ങ്കരിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പത്ത് വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല. അങ്ങനെ തകര്‍ന്ന് പോകുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും മുരളീധരന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ജനം വിജയിപ്പിക്കുമ്പോള്‍ വിനയം കാണിക്കേണ്ട മുഖ്യമന്ത്രി എല്ലാവരേയും ചീത്തവിളിക്കുകയാണ്. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ചീത്ത വിളിക്കാനാണ് പിണറായി വിജയന്‍ ശ്രമിച്ചത്. അതിന് ശേഷമാണ് ക്രിയാത്മക പിന്തുണ തേടുന്നത്. ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല എന്നതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വലിയ സന്തോഷം. അതില്‍ സിപിഎം അഹങ്കരിക്കേണ്ട കാര്യം ഇല്ല. ബംഗാള്‍ ഫലം എന്തായെന്നും കെ മുരളീധരന്‍ ചോദിച്ചു. സമുദായ സംഘടനകള്‍ക്ക് സംസ്ഥാനത്ത് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. എന്‍ എസ് എസിന് അടക്കം അതു ണ്ടെന്ന് മറക്കരുത്. വിമര്‍ശിക്കുന്നവരെ എല്ലാം കല്ലെറിയാനാണ് സിപിഎം ശ്രമിക്കുന്നത്. അത് നല്ലതിനല്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ നേമത്ത് അടക്കം ന്യൂനപക്ഷ ഏകീകരണം ഇടത് മുന്നണിക്ക നുകൂലമായിരുന്നു. നേമത്ത് ഇത് പ്രകടമായി രുന്നു. എസ്ഡിപിഐയെ ഉപയോഗിച്ച് ന്യൂനപക്ഷ മേഖലയില്‍ സിപിഎം പ്രചാരണം നടത്തി. നേമത്ത് ബി ജെ പി അക്കൗണ്ട് പൂട്ടിയത് കോണ്‍ഗ്ര സാ ണെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.