രോഗവ്യാപനം ഇല്ലാത്തയിടങ്ങളില്‍ എല്ലാ ദിവസവും എല്ലാ കടകളും തുറക്കുക എന്നതാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു പ്രധാന നിര്‍ദേശം. വാരാന്ത്യ ലോക്ഡൗണ് പിന്‍വലിക്കാനും ശുപാര്‍ശയുണ്ടാകും
തിരുവനന്തപുരം : ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പൂര്‍ണമായും മാറ്റം വരുത്തുന്നു. പുതിയ പ രിഷ്‌കാരങ്ങള്‍ സംബന്ധിച്ച വിദഗ്ധ സമിതി ശുപാര്‍ശകള്‍ ചീഫ് സെക്രട്ടറി പരിശോധിച്ച് ഇന്ന് മു ഖ്യമന്ത്രിക്കു കൈമാറിയേക്കും. നാളത്തെ അവലോകന യോഗത്തില്‍ അന്തിമ തീരുമാനമു ണ്ടാകും.
പുതിയ പരിഷ്‌കാരങ്ങള്‍ ബുധനാഴ്ച പ്രാബല്യത്തിലായേക്കും. കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആര്‍) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങ ളും ഇളവുകളും ഇന്നും നാളെയും തുടരും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു തുറക്കും.ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള അട ച്ചിടല്‍ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
ഏതാനും ദിവസം പൂര്‍ണ അടച്ചിടലും മറ്റു ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതും ആള്‍ക്കൂട്ടം കൂടുന്നതിന് കാരണമാകുന്നതായി ആരോ?ഗ്യവിദ?ഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. മാ ത്രമല്ല, അടച്ചിടല്‍ മൂലം ജനം ദുരിതത്തിലാണെന്നതും കണക്കിലെടുത്താണ് ലോക്ഡൗണ്‍ നിയ ന്ത്രണങ്ങളില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.