അതീവ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത വിധത്തിലുള്ള സാഹചര്യം വരുമെന്ന് മുഖ്യമന്ത്രി.ഇപ്പോഴത്തേത് എമര്‍ ജന്‍സി ലോക്ക്ഡൗണാണ്. മരണം കുറയ്ക്കാനാണ് പ്രധാന ലക്ഷ്യം. ഈ ലോക്ഡൗണിന് നമ്മുടെ ജീവന്റെ വിലയാണെന്ന കാര്യം മറക്കരുത്. സ്വന്തം സുരക്ഷയ്ക്കും പ്രിയപ്പെട്ടവരുടെ നന്മയ്ക്കും ലോക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കുമെന്ന് ഓരോരുത്തരും തീരുമാനിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം : കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ കോവിഡ് രോഗവ്യാപനം അതിരൂക്ഷമാണെന്നും ശക്തമായ പ്രതിരോധ പ്രവര്‍ത്തനം നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലകളില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ടെന്നും മറ്റ് ജില്ല ക ളില്‍ രോഗവ്യാപനം കുറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 72 പഞ്ചായത്തുകളില്‍ 50 ശതമാനത്തിനും 300-ലേറെ പഞ്ചായത്തുകളില്‍ 30 ശതമാനത്തിനും മുകളിലാണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. രോഗവ്യാപനം കൂടിയ ഇടങ്ങളില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കും. എറണാകുളത്തെ 19 പഞ്ചായത്തുകളില്‍ ടിപിആര്‍ അന്‍പ ത് ശതമാനത്തിനും മുകളിലാണ്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത വിധത്തിലുള്ള സാഹചര്യം വരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. അതു കൊണ്ടാണ് ലോക്ക്ഡൗണ്‍ നടപ്പാക്കിയത്. ഒന്നാമത്തെ ലോക്ക്ഡൗണും ഇപ്പോഴത്തെ ലോക്ഡൗ ണും തമ്മില്‍ വ്യത്യാസമുണ്ട്. ആദ്യത്തേത് പ്രിവന്റീവ് ലോക്ഡൗണായിരുന്നു. സമൂഹവ്യാപനം ഒഴിവാക്കാനാണ് ശ്രമിച്ചത്. ഇപ്പോഴത്തേത് എമര്‍ ജന്‍സി ലോക്ക്ഡൗണാണ്. രോഗബാധ ഇവിടെയുള്ള സമ്പര്‍ക്കം വഴിയാണ് കൂടുന്നത്. മരണം കുറയ്ക്കാനാണ് പ്രധാന ലക്ഷ്യം. ഈ ലോക്ഡൗ ണിന് നമ്മുടെ ജീവന്റെ വിലയാണെന്ന കാര്യം മറക്കരുത്. സ്വന്തം സുരക്ഷയ്ക്കും പ്രിയപ്പെട്ടവരുടെ നന്മയ്ക്കും ലോക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കുമെന്ന് ഓരോരുത്തരും തീരുമാനിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനത്തിലെ
പ്രധാന തീരുമാനങ്ങളും നിര്‍ദേശങ്ങളും
വേണ്ടത് 450 മെട്രിക് ടണ്‍ ഓക്സിജന്‍
സംസ്ഥാനത്ത് മെയ് 15 വരെ 450 മെട്രിക് ടണ്‍ ഓക്സിജന്‍ ആവശ്യമായി വരുമെന്നാണ് ഇപ്പോഴത്തെ കണക്ക്. ഓക്സിജന്‍ വേസ്റ്റേജ് കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചില കേസുകളില്‍ ആവശ്യത്തിലധികം ഓക്സിജന്‍ ഉപയോഗിക്കുന്നുണ്ട്. അത് പരിശോധിക്കും. അതിനായി ടെക്നിക്കല്‍ ടീം എല്ലാ ജില്ലയിലും പരിശോധിച്ച് നടപടിയെടുക്കും.
മൂന്ന് ഓക്സിജന്‍ പ്ലാന്റുകള്‍ക്ക് കൂടി അനുമതി
കേന്ദ്രസര്‍ക്കാര്‍ മൂന്ന് ഓക്സിജന്‍ പ്ലാന്റ് കൂടി അനുവദിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍, ഡോക്ടര്‍മാരും അധികമായി വേണം. കൂടുതല്‍ ഡോക്ടര്‍ മാ രെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും താത്കാലികമായി നിയമിക്കും. വിരമിച്ച, അവധി കഴിഞ്ഞ ഡോക്ടര്‍മാരെ ഇതിനായി ഉപയോ ഗിക്കും. ആരോഗ്യവകുപ്പ് ആരോഗ്യപ്രവര്‍ത്തകരുടെ അഭാവം ഉണ്ടാവാതിരിക്കാന്‍ അടിയന്തര നടപടിയെടുക്കും. ഡോക്ടര്‍മാരെയും നഴ്സുമാരെയും താത്കാലികമായി നിയമിക്കാം. പഠനം പൂര്‍ത്തിയാക്കിയവരെ സേവനത്തിന്റെ ഭാഗമാകണം.
വാര്‍ഡ് തല സമിതികള്‍ ശക്തമാക്കും
സിഎഫ്എല്‍ടിസികള്‍, സിഎസ്എല്‍ടിസികള്‍, ഡിസിസികള്‍ ഇവ ഇല്ലാത്തിടങ്ങളില്‍ ഉടന്‍ സ്ഥാപിക്കണം. വാര്‍ഡ് തല സമിതികള്‍ ശക്തമാക്കുന്നുണ്ട്. പള്‍സ് ഓക്സി മീറ്റര്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കും. അതിന് എല്ലാ സാധ്യതയും തേടു
റംസാന്‍ പ്രമാണിച്ച് ഹോം ഡെലിവറി സൗകര്യം
റംസാന്‍ പ്രമാണിച്ച് ഹോം ഡെലിവറി സൗകര്യം ശക്തമാക്കും. ഇതിന് കൊല്ലത്ത് പ്രത്യേക മൊബൈല്‍ ആപ്പ് രൂപപ്പെടുത്തിയിട്ടുണ്ട്. ആ മാതൃക സംസ്ഥാനത്താകെ വ്യാപകമാക്കുന്നത് നന്നാകും.
മൂന്നര ലക്ഷം കൊവിഷീല്‍ഡ് വാക്സീന്‍
സംസ്ഥാന സര്‍ക്കാര്‍ വാങ്ങാന്‍ തീരുമാനിച്ച ഒരു കോടി വാക്സീനില്‍ മൂന്നര ലക്ഷം കൊവിഷീല്‍ഡ് വാക്സീന്‍ ഇന്ന് സംസ്ഥാനത്തെത്തി.ഗുരുതര രോഗം ബാധിച്ചവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ള മുന്‍ഗണനാ ഗ്രൂപ്പിനാണ് ആദ്യം വാക്സീന്‍ നല്‍കുക. നേരത്തെ ആ മുന്‍ഗണനാ ക്രമം തീരുമാനിച്ചിട്ടുണ്ട്.
പഞ്ചായത്തുകളില്‍ കമ്യൂണിറ്റി കിച്ചണ്‍
161 പഞ്ചായത്തില്‍ ഇപ്പോള്‍ ജനകീയ ഹോട്ടലുകളില്ല. ഈ പഞ്ചായത്തുകളില്‍ കമ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കേണ്ടി വരും. കുടുംബശ്രീ നേതൃത്വത്തിലും മറ്റും പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടല്‍ വഴി അവ പ്രവര്‍ത്തിക്കുന്നിടത്ത് ഭക്ഷണം നല്‍കും. കൊവിഡ് വ്യാപന ഘട്ടത്തില്‍ ഒരു കാരണവശാ ലും ഭക്ഷണം കിട്ടാത്ത സ്ഥിതിയുണ്ടാകരുതെന്ന് നിര്‍ദ്ദേശം നല്‍കി.
കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ചെലവാകുന്ന തുക പഞ്ചാത്തുകള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്ന് ഉപയോഗിക്കാം. അതിനുള്ള തദ്ദേശ വകുപ്പിന്റെ ഉത്തരവ് നിലവിലുണ്ട്. അതനുസരിച്ച് തദ്ദേശ സ്ഥാപനത്തിന് പണം ചെലവാക്കാം. പൈസ ഇല്ലാത്തത് കൊണ്ട് കാര്യങ്ങള്‍ ചെയ്യാനാവാത്ത അവസ്ഥയുണ്ടാകരുത്.
അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടി
ലോക്ക്ഡൗണ്‍ സമയത്ത് അനാവശ്യമായി പുറത്തിറങ്ങരുത്. അത്യാവശ്യ കാര്യങ്ങളുണ്ടാവും. മര ണം പോലുള്ള കാര്യങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സംവിധാനമുണ്ട്. ലോക്ഡൗണ്‍ നിയന്ത്രണം ശക്തമായി നടപ്പിലാക്കുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടാണ് ജനം ക്രിയാത്മ കമായി പ്രതികരിക്കുന്നു. ബഹുജനത്തില്‍ നിന്ന് വലിയ സഹകരണം കിട്ടുന്നു. അവശ്യ സേവന ങ്ങള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കു ന്നുണ്ട്. അവശ്യ സാധനം വാങ്ങാന്‍ പുറത്തിറങ്ങാം. ദുരുപ യോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
അവശ്യ സാധനം വാങ്ങാന്‍ പുറത്തിറങ്ങാം
അവശ്യ സേവനങ്ങള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. അവശ്യ സാധനം വാങ്ങാന്‍ പുറത്തിറങ്ങാം. ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
പൊലിസുകാര്‍ക്ക് വൈദ്യ സഹായം
ഇന്നലെ അവധി ദിനത്തില്‍ 16878 പൊലീസുകാരെ ഇന്നലെയും ഇന്ന് 25000 പേരെയും നിരത്തില്‍ നിയോഗിച്ചു. ലോക്ഡൗണ്‍ നിയന്ത്രണം നടപ്പിലാക്കാന്‍ മുന്നില്‍ നില്‍ക്കുന്ന പൊലീസുകാരില്‍ പലരും രോഗബാധിതരാകുന്നുണ്ട്. നിലവില്‍ 1259 പൊലീസ് ഉദ്യോഗസ്ഥരാണ് രോഗബാധിതര്‍. പരമാവധി പേരും വീടുകളിലാണ് കഴിയുന്നത്. അവര്‍ക്ക് വൈദ്യ സഹായം എത്തിക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി.
സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സാ നിരക്ക്
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ചിലത് അമിത ഫീസീടാക്കുന്നെന്ന പരാതിയെ തുടര്‍ന്നും ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നും സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച ചെയ്താണ് കോവിഡ് ചികിത്സാ നിരക്കും നിശ്ചയിച്ചത്. കാസ്പ് പദ്ധതി അംഗങ്ങള്‍ക്കും സര്‍ക്കാര്‍ റഫര്‍ ചെയ്യുന്ന രോഗികള്‍ക്കും സൗജന്യമായാണ് എംപാനല്‍ ചെയ്ത ആശുപത്രികളില്‍ ചികിത്സ നല്‍കുന്നത്. ഇതിന്റെ നിരക്ക് നേരത്തെ നിശ്ചയിച്ചതാണ്. സ്വകാര്യ ആശുപത്രികളില്‍ നേരിട്ടെത്തുന്ന മറ്റുള്ളവര്‍ക്കാണ് നിരക്ക് നിശ്ചയിച്ചത് മുഖ്യമന്ത്രി വ്യക്തമാക്കി.