ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേ തൃത്വം ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണും. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള സംഘ മാണ് ഗവര്‍ണറെ സന്ദര്‍ശിക്കുന്നത്. ഈ ആ വശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് ചൊവ്വാഴ്ച ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേ തൃത്വം ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണും. പ്രതിപ ക്ഷ നേതാവ് വിഡി സതീശന്റെ നേതൃ ത്വത്തിലുള്ള സംഘമാണ് ഗവര്‍ണറെ സന്ദര്‍ശിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് ചൊവ്വാഴ്ച ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.
വിഡി സതീശന് പുറമേ, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പിഎംഎ സലാം, മോന്‍സ് ജോസഫ്, എ എ അസീസ്, സി പി ജോണ്‍ ജി ദേവരാജന്‍ എന്നിവര്‍ പ്രതിപക്ഷ സംഘത്തിലുണ്ടാകും. ഭരണഘടനയെയും കോടതി വിധികളെയും വളച്ചൊടിച്ച് മുഖ്യമന്ത്രിയും മന്ത്രി ആര്‍ ബിന്ദുവിനും എതിരായ കേസുകളില്‍ നി ന്നും രക്ഷപ്പെടാനാണ് ഓര്‍ഡിനന്‍സ് എന്ന് പ്രതിപക്ഷം ഗവര്‍ണറെ അറിയിക്കും.
സര്‍ക്കാരിന്റെ നടപടി നിയമത്തിലെ 14ാം വകുപ്പുമായി ബന്ധപ്പെട്ടാണ്. ഇത് പ്രകാരമായിരുന്നു മുന്‍ മ ന്ത്രി കെ ടി ജലീലിനെതിരെയുള്ള പരാതി. നിലവില്‍ ആര്‍ ബിന്ദുവിനെതിരെ ഉള്ള പരാതിയും ഈ വ കുപ്പ് പ്രകാരമാണ്. കോടതികള്‍ക്ക് മന്ത്രിയെ പുറത്താക്കാനുള്ള അധികാരമില്ലെന്ന വാദം തെറ്റാണെ ന്നും, മന്ത്രിക്കെതിരെ നടപടി പുന രാലോചിക്കേണ്ടത് എക്സിക്യുട്ടീവ് അല്ലെന്നും ഇതിനെ പുതിയ ഭേദഗ തിയിലൂടെ ലംഘിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.
അപ്പീല്‍ അവകാശം കൊണ്ടുവരാനാണെങ്കില്‍ അത് ഹൈക്കോടതിക്കാണ് നല്‍കേണ്ടത് എന്ന അഭി പ്രായം പ്രതിപക്ഷം ഉന്നയിക്കും. മുഖ്യമന്ത്രിക്കെതിരെയുള്ള പരാതി ഗവര്‍ണറും മന്ത്രിമാര്‍ക്കെതിരെ യുള്ള പരാതി മുഖ്യമന്ത്രിയും തീര്‍പ്പുകല്‍പ്പിക്കുന്നത് നിയമവാഴ്ചയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എ തിരാണെന്നും പ്രതിപക്ഷം ചൂണ്ടി ക്കാട്ടും.
വിഷയത്തില്‍ സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും അഭിപ്രായം കേട്ടശേഷം ഗവര്‍ണര്‍ക്ക് നിയമോ പദേശം തേടാം. കൂടാതെ സര്‍ക്കാരിനോട് കൂടുതല്‍ വിശദീകരണം ആവശ്യപ്പെടാം. നിയമസഭാ സമ്മേള നം വരെ തീരുമാനം നീട്ടിവയ്ക്കാനും ഗവര്‍ണര്‍ക്ക് കഴിയും.