ദോഹ: ലോകകപ്പ് യോഗ്യത റൗണ്ടിന്റെ ഭാഗമായി നിർണായക മത്സരത്തിൽ ഖത്തർ വ്യാഴാഴ്ച ബൂട്ടുകെട്ടുമ്പോൾ കാണികൾക്കുള്ള മാർഗ നിർദേശങ്ങളുമഖയി ഖത്തർ ഫുട്ബാൾ അസോസിയേഷൻ. കാണികൾ പരമാവധി നേരത്തേ എത്തണമെന്നും സ്റ്റേഡിയം ഗേറ്റുകൾ വൈകുന്നേരം നാലുമുതൽ തുറക്കുമെന്നും അധികൃതർ അറിയിച്ചു. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിക്കും.
സാധുവായ ടിക്കറ്റില്ലാതെ ആരെയും അകത്തേക്ക് പ്രവേശിപ്പിക്കില്ല, മത്സര ദിവസം സ്റ്റേഡിയത്തിൽ ടിക്കറ്റുകളൊന്നും വിൽക്കില്ല . ടിക്കറ്റുകൾ ഖത്തർ ഫുട്ബാൾ അസോസിയേഷന്റെ വെബ്സൈറ്റ്(tickets.qfa.qa/qfa) വഴി മാത്രമെ ലഭിക്കുകയുള്ളൂ.
പടിഞ്ഞാറൻ പാർക്കിങ് ഏരിയ മുഴുവൻ ആരാധകരു ടെ പാർക്കിങ്ങിനായി സജ്ജീകരിച്ചിട്ടുണ്ട്. ആരാധകർ പരമാവധി മെട്രോ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. ഗ്രീൻ ലൈൻ മെട്രോയിൽ കയറി മാൾ ഓഫ് ഖത്തറിൽ ഇറങ്ങിയാൽ സ്റ്റേഡിയത്തിലേക്ക് നടന്നെത്താം. ഏഴുമണിക്കാണ് കിക്കോഫ് എങ്കിലും നാല് മണിക്ക് തന്നെ സ്റ്റേഡിയം ഗേറ്റുകൾ തുറക്കും.











