142.86 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ. ചൈനയുടേത് 142.57 കോടിയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2022ല്‍ 144.85 കോടിയായിരുന്നു ചൈനയുടെ ജന സംഖ്യ. ചൈനയുടെ ജനസംഖ്യയില്‍ ഒരുവര്‍ഷത്തിനകം കുറവ് സംഭവിച്ചതായും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു
ന്യൂഡല്‍ഹി: ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായെന്നും ചൈനയുടേത് 142.57 കോടിയാ ണെന്നുമാണ് യുഎന്‍ പോപ്പുലേ ഷന്‍ റിപ്പോര്‍ട്ട്. ചൈനയെ അപേക്ഷി ച്ച് ഇന്ത്യന്‍ ജനസംഖ്യയില്‍ ഏകദേശം 30 ലക്ഷത്തിന്റെ വര്‍ധന യാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കു ന്നത്.
2022ല്‍ 144.85 കോടിയായിരുന്നു ചൈനയുടെ ജനസംഖ്യ. ചൈനയുടെ ജനസം ഖ്യയില്‍ ഒരുവര്‍ഷത്തി നകം കുറവ് സംഭവിച്ചതായും കണക്കുകള്‍ ചൂണ്ടിക്കാ ണിക്കുന്നു. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ആദ്യ മായാണ് ചൈനയുടെ ജനസം ഖ്യ കഴിഞ്ഞ വര്‍ഷം കുറഞ്ഞിരുന്നുത്. ഐക്യരാഷ്ട്ര സംഘടന ജനസംഖ്യാ കണ ക്കുകള്‍ എടുക്കാന്‍ തുടങ്ങിയ 1950ന് ശേഷം ആദ്യമായാണ് ഇന്ത്യ ചൈനയെ മറി കടക്കുന്നത്.
2022ലെ കണക്കനുസരിച്ച് ഇന്ത്യയുടെ ജനസംഖ്യ 140.66 കോടിയായിരുന്നു. ഇതാണ് ഒരു വര്‍ഷം കൊണ്ട് വര്‍ധിച്ചത്. പുതിയ ജനസംഖ്യ കണക്കില്‍ 68 ശതമാനവും 15നും 64 നും ഇടയില്‍ പ്രായമുള്ള തൊഴിലെ ടുക്കാന്‍ ശേഷിയുള്ളവരാണെന്നും കണക്ക് വ്യക്തമാക്കുന്നു. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ജനനനിര ക്ക് രണ്ടാണ്. ശരാശരി ആയുര്‍ദൈര്‍ഘ്യം പുരുഷന്മാര്‍ക്ക് 71 ഉം സ്ത്രീകള്‍ക്ക് 74 ഉം ആണെന്നും കണക്ക് ചൂണ്ടിക്കാണിക്കുന്നു. ലോകമൊട്ടാകെ ജനസംഖ്യ 800 കോടിയില്‍ എത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാ ക്കുന്നു.