വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം തുടരാന്‍ സിബിഐ. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സരിത്തിനോട് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നോട്ടീസ് നല്‍കി.
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം തുടരാന്‍ സിബിഐ. സ്വര്‍ണ ക്കടത്ത് കേസിലെ പ്രതിയായ സരിത്തിനോട് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നോട്ടീസ് നല്‍കി. തി രുവനന്തപുരം മുട്ടത്തറയിലെ ഓഫീസില്‍ ഇന്ന് ഹാജരാകാനാണ് നിര്‍ദേശം.
യുണിടാക് എംഡി സന്തോഷ് ഈപ്പനെ കേസില്‍ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. വടക്കാ ഞ്ചേരിയിലെ ലൈഫ് മിഷനില്‍ പാര്‍പ്പിട നിര്‍മ്മാണ കരാര്‍ നേടാന്‍ കോഴകൊടുത്തുവെന്ന് നേരത്തെ സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, സ്വപ്ന സുരേഷ് എന്നിവരെയും ചോദ്യം ചെയ്യും.
സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എ ന്നാല്‍, കേസുമായി മുന്നോട്ട് പോകാന്‍ സുപ്രീംകോടതി സിബിഐയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ ത്തുടര്‍ന്നാണ് സിബിഐ മുന്നോട്ട് പോകുന്നത്.ലൈഫ് മിഷന്‍ കേസില്‍ കോടതിയില്‍ നിന്നും ഇനി തി രിച്ചടിയുണ്ടാകാതെ നോക്കണമെ ന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു.