രാമശ്ശേരിയില്‍ വൈദ്യുതി മോഷ്ടിച്ച കേസില്‍ പാടശേഖരം സെക്രട്ടറി പിടിയില്‍. രാമ ശ്ശേരി സ്വദേശി ഉദയപ്രകാശാണ് പിടിയിലായത്. കസബ പൊലീസും എലപ്പുള്ളി കെ എസ്ഇബി എ.ഇയുടെയും നേ തൃത്വത്തിലാണ് ഇയാളെ പിടികൂടിയത്
പാലക്കാട്: രാമശ്ശേരിയില്‍ വൈദ്യുതി മോഷ്ടിച്ച കേസില്‍ പാടശേഖരം സെക്രട്ടറി പിടിയില്‍. രാമശ്ശേ രി സ്വദേശി ഉദയപ്രകാശാണ് പിടിയിലായത്.കസബ പൊലീസും എല പ്പുള്ളി കെഎസ്ഇബിഎഇ യുടെയും നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
പൊതുകുളത്തിന് സമീപത്തെ പോസ്റ്റില്‍ നിന്നും ലൈനില്‍ കമ്പി വളച്ചിട്ട് വൈദ്യുതി മോഷ്ടിക്കുക യായിരുന്നു പ്രതി. അനധികൃതമായി എടുത്ത വൈദ്യുത കമ്പിയില്‍ നി ന്നും സ്പാര്‍ക്ക് വരുന്നത് കണ്ട് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.