ലിവിങ് ടുഗെതര്‍ സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഹൈ ക്കോടതി. വിവാഹ മോചിതരുടെയും ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെയും എണ്ണം വര്‍ദ്ധിക്കുന്നത് സമൂഹത്തെ ബാധിക്കുന്നുണ്ടെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി
കൊച്ചി : ലിവിങ് ടുഗെതര്‍ സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. വി വാഹ മോചിതരുടെയും ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെയും എണ്ണം വര്‍ദ്ധിക്കുന്നത് സമൂഹത്തെ ബാധി ക്കുന്നുണ്ടെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. വിവാഹേതര ബന്ധങ്ങള്‍ക്കായി വിവാഹ ബന്ധം തകര്‍ക്കുന്നതും കൂടുകയാണ്. എല്ലാ കാലത്തും ഭാര്യ ഒരു അനാവശ്യമാണെന്ന ചിന്ത വര്‍ധിച്ചു. ഉപഭോ ക്തൃ സംസ്‌കാരം വിവാഹബന്ധങ്ങളെ ബാധിച്ചുവെന്നും കോടതി നിരീക്ഷിച്ചു.
വിവാഹ മോചനം ആവശ്യപ്പെട്ട ആലപ്പുഴ സ്വദേശിയായ യുവാവിന്റെ ഹര്‍ജി തള്ളിയാണ് ഹൈക്കോട തിയുടെ നിരീക്ഷണം. മറ്റൊരു സ്ത്രീയുമൊത്ത് ജീവിക്കാന്‍ ഭാര്യ യില്‍ നിന്നും വിവാഹ മോചനം വേണ മെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ കുട്ടികളുമൊത്ത് ഭര്‍ത്താ വിനൊപ്പം ജീവിച്ചാല്‍ മതി യെന്ന് ഭാര്യ കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് കോടതി വിവാഹം സംബന്ധിച്ച് നിര്‍ണായക നിരീക്ഷണങ്ങള്‍ നടത്തിയത്. ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ബെഞ്ചിന്റെതായിരുന്നു പരാമര്‍ശങ്ങള്‍.
വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തെ ബാധിക്കുന്നു. സമൂഹത്തിന്റെ വളര്‍ച്ച്ക്ക് ഇത് നല്ലതല്ല. ഭാര്യ എന്നെന്നേക്കും ആശങ്ക ക്ഷണിച്ചുവരുന്നവളാണ് എന്നതാണ് പുതുതലമു റയുടെ ചിന്താഗതി. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹ ബന്ധങ്ങളെ യും ബാധിച്ചെന്നും കോടതി വിലയിരുത്തി.











