കുവൈത്ത്‌സിറ്റി : രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി ലഹരികളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും വിതരണം ചെയ്തിരുന്ന ഏഷ്യന്‍ പൗരത്വമുള്ള ഏഴ് പ്രതികളെ പിടികൂടി. ഇവരില്‍ നിന്ന് 16 കിലോഗ്രാം വിവിധതരം ലഹരികള്‍, 9000 സൈക്കോട്രോപിക് ഗുളികകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്.ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറാണ് പ്രതികളെ പിടികൂടിയത്. രാജ്യാന്തര ലഹരി ശ്യംഖലയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പ്രതികളെ തുടര്‍ നടപടികള്‍ക്കായി ഡ്രഗ്സ് ആന്‍ഡ് ആല്‍ക്കഹോള്‍ പ്രോസിക്യൂഷന്‍ ഓഫിസിലേക്ക് മാറ്റിയിട്ടുണ്ടന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
