ലക്ഷദ്വീപിലെ ജനങ്ങളൊരിക്കലും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നും അതെല്ലാം തറ്റായ പ്രചാരണങ്ങളാണെന്നും ദ്വീപിലെ ബിജെപി ജനറല്‍ സെക്രട്ടറി എച്ച് കെ മുഹമ്മദ് കാസിം. ലക്ഷദ്വീപില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുണ്ടെന്നും മയക്കുമരുന്ന് കണ്ടെത്തിയെന്നും മാധ്യമങ്ങളില്‍ ഇത്‌സംന്ധിച്ച് വാര്‍ത്തകള്‍ വന്നതായി കെ സുരേന്ദ്രന്‍ ഇന്നും ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.
കവരത്തി : ലക്ഷദ്വീപില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാദത്തെ തള്ളി ദ്വീപിലെ ബിജെപി ജനറല്‍ സെക്രട്ടറി എച്ച് കെ മുഹമ്മദ് കാസിം. ലക്ഷദ്വീപിലെ ജനങ്ങളൊരിക്കലും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നും അതെല്ലാം തറ്റായ പ്രചരണങ്ങളാണെന്നും മുഹമ്മദ് കാസിം പറഞ്ഞു. ഏറ്റവും സമാധാനപരമായ സ്ഥലമാണ് ലക്ഷദ്വീപ്. ലക്ഷദ്വീപില്‍ സീറോ ക്രൈമാണ്. ദ്വീപിലെ ജനങ്ങള്‍ വളരെ നല്ല ആളുകളാണെന്നും മുഹമ്മദ് കാസിം വ്യക്തമാക്കി.
ലക്ഷദ്വീപില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുണ്ടെന്നും മയക്കുമരുന്ന് കണ്ടെത്തിയെന്നും മാധ്യമങ്ങ ളില്‍ ഇത്‌സംന്ധിച്ച് വാര്‍ത്തകള്‍ വന്നതായി കെ സുരേന്ദ്രന്‍ ഇന്നും ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ലക്ഷദ്വീപിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത് ടൂള്‍കിറ്റ് പ്രചാരണമാണ്. ആസൂത്രിതമായ പ്രചാ രണമാണ് കോണ്‍ഗ്രസും സിപിഎമ്മും മുസ്ലീംലീഗും ഏറ്റെടുത്തിരിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.
അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നിന്നും പ്രഫുല്‍ പട്ടേലിനെ തിരിച്ചുവി ളിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് കാസിം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പ്രഫുല്‍ പട്ടേലിന്റെ ഭാഗത്ത് നിന്നും തങ്ങള്‍ക്ക് യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്ന് അറിയിച്ചു കൊണ്ടാണ് കത്തയച്ചത്. ദ്വീപിലെ വിവിധ വകുപ്പിലായി നടപ്പിലാക്കിയ എല്ലാ ക്ഷേമ പ്രവര്‍ത്ത നങ്ങളും പ്രഫുല്‍ പട്ടേല്‍ എടുത്ത് മാറ്റിയെന്നും ഇത് ദ്വീപ് വാസികളുടെ ജീവിതം ദുസ്സഹമാക്കി യെന്നും കാസിം കത്തില്‍ വ്യക്തമാക്കി.