പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് പോകുമ്പോള്‍ റോഡ് മുറിച്ചു കടക്കുന്നതിന്നിടെയാണ് അപകടം.
അജ്മാന് : പള്ളിയിലേക്ക് പോകാന്‍ റോഡു മുറിച്ചു കടക്കുന്നതിന്നിടെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു.
പാലക്കാട് ചാലിശ്ശേരി സ്വദേശി ഹംസ എന്നു വിളിക്കുന്ന ഷാജി മൂസക്കുട്ടി (39)യാണ് മരിച്ചത്.
വെള്ളിയാഴ്ച ജുമ്അ നിസ്‌കാരത്തിനായി പോകും വഴിയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഷാജിയെ ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
പത്തുവര്‍ഷത്തിലേറെയായി യുഎഇയില്‍ വിവിധ ഇടങ്ങളില്‍ ജോലി ചെയ്തു വരികയായിരുന്നു.
മൃതദേഹം അനന്തര നടപടികള്‍ക്കുശേഷം സ്വദേശത്ത് കൊണ്ടു പോയി ഖബറടക്കും. ഹസീനയാണ് ഭാര്യ, മക്കള്‍ നാജിയ, സഫ് വാന്‍, യാസീന്‍.