നിര്‍മ്മാവസ്തുക്കളുടെ വിലക്കയറ്റം, വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകള്‍, പണപ്പെരുപ്പം, നിയന്ത്രണ ബാധ്യതകള്‍ എന്നിവ മൂലമുണ്ടാകുന്ന അധിക ചെലവു കളിലെ നിരന്തരമായ വര്‍ദ്ധനവ് ഭാഗികമായി നികത്തുന്നതിനാണ് വില വര്‍ദ്ധിപ്പി ക്കുന്നതെന്ന് റിനോള്‍ട്ട് ഇന്ത്യാ അധികൃതര്‍ അറിയിച്ചു.
കൊച്ചി: യൂറോപ്യന്‍ ഓട്ടോമോട്ടീവ് ബ്രാന്‍ഡായ റെനോ 2023 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധി പ്പിക്കും. എല്ലാ ശ്രേണിയിലും പെട്ട കാറുകളുടെ വില വര്‍ദ്ധിക്കും. നിര്‍മ്മാവസ്തുക്കളുടെ വിലക്കയറ്റം, വി ദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകള്‍, പണപ്പെരുപ്പം, നിയന്ത്രണ ബാധ്യതകള്‍ എന്നിവ മൂലമു ണ്ടാകുന്ന അധിക ചെലവുകളിലെ നിരന്തരമായ വര്‍ദ്ധനവ് ഭാഗികമായി നികത്തുന്നതിനാണ് വില വര്‍ ദ്ധിപ്പിക്കുന്നതെന്ന് റിനോള്‍ട്ട് ഇന്ത്യാ അധികൃതര്‍ അറിയിച്ചു.
റെനോയുടെ പ്രധാന വിപണിയാണ് ഇന്ത്യ. ഏതാനും വര്‍ഷങ്ങളായി, അത്യാധുനിക നിര്‍മ്മാണ സൗക ര്യം, ലോകോത്തര സാങ്കേതിക കേന്ദ്രം, രണ്ട് ഡിസൈന്‍ കേന്ദ്രങ്ങ ള്‍, 500 വില്‍പ്പന, 500 ലധികം സേവന ടച്ച് പോയിന്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന ശക്തമായ അടിത്തറ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ റെനോ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഇന്ത്യയില്‍ ഉല്‍പ്പന്ന വിപണനതന്ത്രം തുടരുകയും റെനോ ബ്രാന്‍ഡ് ഗണ്യമായി വളര്‍ത്തുന്നതിന് പ്രവ ര്‍ത്തിക്കുകയും ചെയ്യും. വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ഉപഭോക്താക്ക ള്‍ക്കായി ഉല്‍പ്പന്നങ്ങളിലും സേവന ങ്ങളിലും നിരവധി പുതുമകള്‍ കൊണ്ടുവരാന്‍ റെനോ പദ്ധതിയിടുന്നുണ്ട്.
ആഗോള പ്രശസ്തിയുള്ള കാറുകള്‍ പുറത്തിറക്കുന്നതിനൊപ്പം, റെനോയ്ക്ക് ശക്തമായ ‘ഇന്ത്യ തന്ത്രം’ ഉണ്ട്,നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഉല്‍പ്പന്നങ്ങളുടെ ശ്രേണിയില്‍ പ്രാദേശികവല്‍ക്കര ണത്തിന് വലിയ ഊന്നല്‍ നല്‍കുന്നുണ്ട്.