റിസര്‍വ് ബാങ്ക് ഓഫ് വീണ്ടും മുഖ്യപലിശനിരക്ക് കൂട്ടി. തുടര്‍ച്ചയായ മൂന്നാം തവണയാ ണ് നിരക്ക് ഉയര്‍ത്തുന്നത്. 0.50ശതമാനത്തിന്റെ വര്‍ധനവാണ് ഇപ്പോള്‍ വരുത്തിയിരി ക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 5.40ശതമാനമായി

മുംബൈ : റിസര്‍വ് ബാങ്ക് ഓഫ് വീണ്ടും മുഖ്യപലിശനിരക്ക് കൂട്ടി. തുടര്‍ച്ചയായ മൂ ന്നാം തവണയാണ് നിരക്ക് ഉയര്‍ത്തുന്നത്. 0.50ശതമാനത്തിന്റെ വര്‍ധനവാണ് ഇ പ്പോള്‍ വരുത്തിയിരിക്കുന്നത്. ഇതോ ടെ റിപ്പോ നിരക്ക് 5.40ശതമാനമാ യി. ഉയര്‍ന്ന പണപ്പെരുപ്പമാണ് രാജ്യം നേരിടുന്നതെന്നും ഇതിനെ നിയന്ത്ര ണവിധേയമാക്കാനാ ണ് നടപടി യെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തി കാന്ത ദാസ് മാധ്യ മങ്ങളോട് പ റഞ്ഞു.
റിസര്‍വ് ബാങ്കിന്റെ കഴിഞ്ഞ പണ വായ്പ അവലോകന യോഗങ്ങളിലും മുഖ്യപലിശനിരക്ക് വര്‍ധിപ്പി ച്ചിരുന്നു. പണപ്പെരുപ്പ് നിരക്ക് ഏഴു ശതമാനത്തിന് മുകളില്‍ തന്നെ നില്‍ക്കുന്ന പശ്ചാത്തലത്തിലാ ണ് ഇത്തവണയും മുഖ്യപലിശനിരക്ക് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്.
മെയിലെ അസാധാരണ യോഗത്തില്‍ 0.40ശതമാനവും ജൂണില്‍ 0.50ശതമാനവുമാണ് നിരക്കില്‍ വര്‍ധനവരുത്തിയത്. ഇത്തവണത്തെ വര്‍ധനവോടെ മൂന്നുമാസത്തിനിടെ നിരക്കിലുണ്ടായ വര്‍ധന 1.40ശതമാനമായി.











