വാറങ്കല്‍ സ്വദേശിനിയും കകാതിയ മെഡിക്കല്‍ കോളജിലെ അനസ്തീഷ്യ വിഭാഗ ത്തില്‍ ഒന്നാം വര്‍ഷ പി.ജി വിദ്യാര്‍ഥിനിയുമായ പ്രീതി ബുധനാഴ്ചയാണ് ആത്മഹ ത്യ യ്ക്ക് ശ്രമിച്ചത്. ആശുപത്രിയില്‍ വച്ച് സ്വയം വിഷം കുത്തി വെക്കുകയായിരുന്നു. നില ഗുരുതരമായതോടെ ഹൈദരാബാദിലെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പി ക്കുകയായിരുന്നു.
ഹൈദരാബാദ്: ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മെ ഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. മെഡിക്കല്‍ പിജി ഒന്നാം വര്‍ഷ ദലി ത് വിദ്യാര്‍ഥിനി ഡി പ്രീതി (26) ആണ് മ രിച്ചത്. ഞാറാഴ്ച രാത്രിയാണ് പ്രീതി മരണത്തിന് കീഴടങ്ങിയത്.
വാറങ്കല്‍ സ്വദേശിനിയും കകാതിയ മെഡിക്കല്‍ കോളജില്‍ അനസ്തീഷ്യ വിദ്യാര്‍ഥിനിയായ പ്രീതി ബുധ നാഴ്ചയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയില്‍ വച്ച് സ്വയം വിഷം കുത്തി വെക്കുകയായിരുന്നു. നില ഗുരുതരമായതോടെ ഹൈദരാബാദിലെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങിനെ തുടര്‍ന്നായിരുന്നു കൃ ത്യമെന്ന് പൊലീസ് പറയുന്നു. എംജിഎം ആശുപത്രിയിലെ നൈറ്റ് ഷിഫ്റ്റിന് പിന്നാലെ അബോധാവസ്ഥയില്‍ കണ്ട വിദ്യാ ര്‍ഥിനിയെ ഉടന്‍ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദി ലേക്ക് കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ രണ്ടാം വര്‍ഷ മെഡിക്കല്‍ പിജി വിദ്യാര്‍ഥി മുഹമ്മദ് അലി സെയ്ഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണ കുറ്റം, റാഗിങ്, പട്ടിക ജാതി വര്‍ഗ അ തിക്രമം തടയല്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു അറസ്റ്റ്.
പ്രീതിയുടെ വാട്സ്ആപ്പ് ചാറ്റുകളില്‍ നിന്നാണ് റാഗിങ്ങിനുള്ള തെളിവ് ലഭിച്ചതെന്ന് വാറങ്കല്‍ പൊലീസ് കമ്മീഷണര്‍ എ വി രംഗനാഥ് അറിയിച്ചു. പ്രീതിയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഗോത്രവിഭാഗ ത്തില്‍ നിന്നുള്ള നിരവധിപ്പേര്‍ പ്രതിഷേധിച്ചു. കാകതീയ മെഡിക്കല്‍ കോളജിന് മുന്നിലടക്കമായിരുന്നു പ്രതിഷേധം. അതിനിടെ എന്‍ഐഎംഎസ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോകുന്നതിനെ വീട്ടുകാര്‍ എതിര്‍ത്തു.
2022 ഡിസംബറിലാണ് പ്രീതി അനസ്തേഷ്യ പി.ജിക്ക് ചേര്‍ന്നത്. ഒരു മാസം പിന്നിടുന്നതിന് മുമ്പ് തന്നെ സീ നിയേഴ്സ് ഉപദ്രവിച്ചിരുന്നതായി പിതാവ് പറഞ്ഞു.അധിക സമയം ജോലി ചെയ്യാന്‍ ഡോ.സെയ്ഫ് നിര്‍ ബന്ധിക്കുന്നതായും ആശുപത്രിയിലെ ഡ്യൂട്ടി സമയത്ത് ശുചിമുറിയില്‍ പോകാന്‍ പോലും അനുവ ദി ക്കുന്നില്ലെന്നും മകള്‍ എ ന്നോട് പറഞ്ഞിരുന്നു. ബുധനാഴ്ച ഫോണില്‍ ഇക്കാര്യം പറഞ്ഞ ഉടന്‍ ഞാന്‍ മട്ടേ വാഡ പൊലിസുമായി ഫോണില്‍ സംസാരിക്കുകയും വിഷയം അന്വേഷിക്കാന്‍ ആവശ്യപ്പെടുകയും ചെ യ്തതാണ്. ഇതിനു പിന്നാലെയാണ് ആത്മഹത്യാശ്രമം പുറത്തുവന്നത്- ധാരാവതി നരേന്ദര്‍ മാധ്യമ ങ്ങളോ ട് പറഞ്ഞു.
അറസ്റ്റിലായ സെയ്ഫിനെ വാറംഗലിലെ മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജ രാ ക്കി. പിന്നീട് ഖമ്മം ജയിലിലേക്ക് മാറ്റിയതായി വാറങ്കല്‍ പൊലി സ് കമ്മീഷണര്‍ പറഞ്ഞു. മരിച്ച ഡോ ക്ടര്‍ ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച വൈകുന്നേരം മുതല്‍ വിവിധ ആദിവാസി സംഘട നക ള്‍ ആശുപത്രിയില്‍ തടിച്ചുകൂടിയിരുന്നു. ഇത് നേരിയ സംഘര്‍ഷത്തിന് വഴിവെച്ചു.