റവന്യൂകമ്മി നികത്തുന്നതിനുള്ള സഹായധനത്തിന്റെ എട്ടാം ഗഡുവായി 1,097.83 കോടി രൂപ ലഭിക്കു ന്നത് സാമ്പത്തിക ഞെരുക്കത്തില്‍ കഴിയുന്ന കേരളത്തിന് ആശ്വാസമാകും. 14 സംസ്ഥാനങ്ങള്‍ക്ക് 7,183.42 കോടി രൂപാണ് കേന്ദ്ര ധനമന്ത്രാ ലയത്തിനു കീഴിലുള്ള ധനവിനിയോഗ വകുപ്പ് അനുവദിച്ചത്
കൊച്ചി: റവന്യൂകമ്മി നികത്തുന്നതിനുള്ള സഹായധനത്തിന്റെ എട്ടാം ഗഡുവായി 1,097.83 കോടി രൂപ ലഭിക്കുന്നത് സാമ്പത്തിക ഞെരുക്കത്തില്‍ കഴിയുന്ന കേരളത്തിന് ആശ്വാസമാകും. 14 സം സ്ഥാനങ്ങള്‍ക്ക് 7,183.42 കോടി രൂപാണ് കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള ധനവിനിയോഗ വകുപ്പ് അനുവദിച്ചത്. പതിനഞ്ചാം ധനകാര്യ കമ്മിഷ ന്റെ ശുപാര്‍ശ പ്രകാരമാണ് സഹായധനം അനുവദിച്ചത്.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ 14 സംസ്ഥാനങ്ങള്‍ക്ക് 86,201 കോടി രൂപയാണ് പതിനഞ്ചാം ധന കാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ശുപാര്‍ശ ചെയ്ത സഹാ യധനം 12 തുല്യ പ്രതിമാസ ഗഡു ക്കളായി ധന വിനിയോഗ വകുപ്പ് സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കും. നവംബര്‍ മാസത്തെ എട്ടാം ഗ ഡു അനുവദിച്ചതോടെ, 2022-23ല്‍ സം സ്ഥാനങ്ങള്‍ക്ക് അനുവദിച്ച ആകെ റവന്യൂകമ്മി സഹായം 57,467.33 കോടി രൂപയായി ഉയര്‍ന്നു.
ഭരണഘടനയുടെ 275ാം അനുച്ഛേദ പ്രകാരമാണ് സംസ്ഥാനങ്ങള്‍ക്ക് റവന്യൂകമ്മി സഹായം നല്‍ കുന്നത്. സംസ്ഥാനങ്ങളുടെ റവന്യൂ അക്കൗണ്ടുകളിലെ കമ്മി നികത്താന്‍ തുടര്‍ച്ചയായി ധനകാര്യ കമ്മീഷനുകളുടെ ശുപാര്‍ശകള്‍ പ്രകാരം സംസ്ഥാനങ്ങള്‍ക്ക് സഹായം അനുവദിക്കുന്നു.
കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, അസം, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, പഞ്ചാബ്, രാജസ്ഥാന്‍, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ സംസ്ഥാ നങ്ങള്‍ക്കും സഹായം ലഭിക്കും.