പുണ്യമാസത്തിലെ വ്രതശുദ്ധിയുടെ ദിനങ്ങള്‍ സാര്‍ത്ഥകമാകുന്ന അവസാന പത്തു ദിനങ്ങളില്‍ വിശ്വാസി സമൂഹം ഭക്തിനിര്‍ഭരം
അബുദാബി : റമദാന്‍ പുണ്യമാസത്തിലെ അവസാന പത്തു ദിനങ്ങളില്‍ വിശ്വാസി സമൂഹം പ്രാര്‍ത്ഥനകളുമായി ആരാധാനലയങ്ങളിലേക്ക് ഒഴുകുന്നു.
വേനല്‍ക്കാലച്ചൂടിനെ അതിജീവിച്ച് വിശ്വാസികള്‍ നോമ്പിന്റെ ആദ്യ 20 ദിനങ്ങള്‍ പൂര്‍ത്തിയാക്കി. വെള്ളിയാഴ്ച 20 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ പൂര്‍ണ സമയ നോമ്പാചാരങ്ങളുമായി പതിവു മുടക്കാതെ ഒരു വിഭാഗം വിശ്വാസികള്‍ പള്ളികളിലേക്ക് എത്തുകയാണ്.
ലൈലത്തൂല്‍ ഖദ്‌റിന്റെ രാത്രി പ്രാര്‍ത്ഥനകള്‍ക്ക് കാതോര്‍ത്താണ് വിശ്വാസി സമൂഹമുള്ളത്.
പാപ മോചനങ്ങളുടെ കെട്ടുപാടുകള്‍ ഒഴിവാക്കി അനുഗ്രഹവര്‍ഷം പ്രതീക്ഷിച്ചാണ് വിശ്വാസികള്‍ പ്രാര്‍ത്ഥനാനിരതരാകുന്നത്. ദാനധര്‍മ്മങ്ങളും മറ്റും നടത്തിയാണ് ദൈവീകമായ അനുഗ്രഹം സിദ്ധിക്കാന്‍ പുണ്യത്തിന്റെ പങ്ക് പറ്റാനും പള്ളികളിലേക്ക് എത്തുന്നത്.
റമദാന്‍ 29 ദിവസം പൂര്‍ത്തിയായാല്‍ പിന്നെ അടുത്തദിവസം ശവ്വാല്‍ മാസപ്പിറവിയുണ്ടാകാം, ഈദ് പെരുന്നാള്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസി സമൂഹം.












