കോവിഡ് വ്യാപനം ഒരു തരത്തിലും കുറയുന്നില്ലെന്നും അതിനാല്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി.
ന്യുഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും കുതിച്ചുയര്‍ന്നതോടെ ഡല്‍ഹി യി ല്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി.കോവിഡ് വ്യാപനം ഒരു തരത്തിലും കുറയുന്നില്ലെന്നും അതിനാ ല്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി.
രോഗികളുടെ പ്രവാഹത്തില്‍ ഡല്‍ഹിയിലെ ആരോഗ്യ സംവിധാനങ്ങള്‍ പകച്ചുനില്‍ക്കുകയാണ്. രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ, കഴിഞ്ഞ തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപി ച്ചത്. കോവിഡ് രോഗബാധ കുത്തനെ ഉയരുന്നത് പിടിച്ചുകെട്ടാന്‍ കടുത്ത നടപടി കളി ലേക്ക് പോ വുകയല്ലാതെ വേറെ വഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച് മരിച്ചത് 357 പേരാണ്. ഇത് വരെ റിപ്പോ ര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ മരണനിരക്കാണിത്. 24,000-ത്തിലധികം പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഡല്‍ഹിയില്‍ പുതുതായി രോഗബാധിതരായത്. 37% ആണ് നിലവില്‍ ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ പത്ത് ലക്ഷത്തിലധികം പേരാണ് കോവിഡ് ബാധിച്ച് ചികി ത്സയിലുള്ളത്. മരണസംഖ്യ 13,898 ആയി.
ഡല്‍ഹിയിലെ മിക്ക ആശുപത്രികളിലും കിടക്കകളില്ല. നിലവിളികളോടെ എത്തുന്ന ബന്ധുക്കള്‍ക്ക് മുന്നില്‍ രോഗികളെ ആംബുലന്‍സുകളില്‍ ത്തന്നെ പരിശോധിക്കുകയാണ് ഡോക്ടര്‍മാര്‍. മരിച്ച വരെ കൊണ്ടുപോകാന്‍ അടക്കം ആംബുലന്‍സുകളും ലഭ്യമല്ല. പല ആശുപത്രികളും നിറഞ്ഞു കവിഞ്ഞതോടെ രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തി. ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രി ഇന്ന് രാവിലെ രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവച്ചതായി അറിയിച്ചു.
അതേസമയം ഡല്‍ഹിയിലെ ആശുപത്രികള്‍ പലതിലും ഓക്‌സിജന്‍ ലഭ്യത ഇല്ലാതെ ശ്വാസം മുട്ടുന്ന കാഴ്ചയാണ്. മിക്ക ആശുപത്രി കളി ലെ യും മുതിര്‍ന്ന ഡോക്ടര്‍മാര്‍ അടക്കം ഓക്‌സിജന്‍ എങ്ങനെയെങ്കിലും എത്തിച്ചുതരണമെന്ന അഭ്യര്‍ത്ഥനയുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്ന കാഴ്ചകളും കണ്ടു.