ഇളവുകള്‍ മൂലം കോവി ഡ് വ്യാപനം ഉണ്ടായാല്‍ ഏതു പൗരനും അതു കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാമെന്നും നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി
ന്യൂഡല്‍ഹി : കോറോണ വ്യാപനം രൂക്ഷമാകുന്നതിനിടെ ബക്രീദിനു മുന്നോടിയായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മൂന്നു ദിവസം ഇളവു നല്‍കിയ കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമ ര്‍ശനം. അതീ വ്യാപന മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയ സര്‍ക്കാര്‍ നിലപാട് അന്ത്യന്തം ഗുരുതരമാണ്. വൈകിയ വേളയില്‍ ഉത്തരവ് റദ്ദാക്കി യിട്ട് കാര്യമില്ലെന്നും കോടതി അഭിപ്രായ പ്പെ ട്ടു. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനുമേല്‍ മതപരമായാലും അല്ലെങ്കിലും ഒരു സമ്മര്‍ദ ഗ്രൂപ്പിനും ചെലുത്താനാവില്ലെന്ന് കോടതി പറഞ്ഞു. ഇളവുകള്‍ മൂലം കോവി ഡ് വ്യാപനം ഉണ്ടായാ ല്‍ ഏതു പൗരനും അതു കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാമെന്നും നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി.
ഡി വിഭാഗത്തില്‍ ഒരു ദിവസം ഇളവു നല്‍കിയ നടപടി തീര്‍ത്തും അനാവശ്യമാണെന്ന് കോടതി പ റഞ്ഞു. ഇളവുകള്‍ രോഗവ്യാപനത്തിനു കാരണമായാല്‍ നടപടി നേരിടേണ്ടിവരുമെന്ന് കോടതി മു ന്നറിയിപ്പു നല്‍കി. യുപിയിലെ കന്‍വാര്‍ യാത്ര കേസില്‍ സുപ്രീം കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ കേരളത്തിനു ബാധകമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് നിലവിലെ സ്ഥിതി വളരെ മേശമാണെന്ന് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി സമര്‍ പ്പി ച്ച സത്യവാങ്മൂലത്തില്‍ നിന്നും വ്യക്തമാണ്. ഇളവുകള്‍ നല്‍കിയതിലൂടെ സര്‍ക്കാരിന് ഉണ്ടായത് ഗുരുതര വീഴ്ചയാണ്. മഹാമാരിക്കാലത്ത് സര്‍ക്കാര്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയത് ദൗര്‍ഭാഗ്യ കരമെ ന്നും കോടതി പറഞ്ഞു.











