രൂപയുടെ വിനിമയ നിരക്കില്‍ തിങ്കളാഴ്ച സര്‍വ്വകാല ഇടിവ് രേഖപ്പെടുത്തി. ഒരു യുഎഇ ദിര്‍ ഹത്തിന് 21.20 രൂപ വരെ എത്തിയെങ്കിലും അവധി ദിവസങ്ങളായതിനാല്‍ പ്രവാസികള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചില്ല
ദുബായ് : യുഎസ് ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തി യതോടെ ഗള്‍ഫ് കറന്‍സികളിലും ഇത് പ്രതിഫലിച്ചു. യുഎസ് ഡോളറിന് 77.70 രൂപ എന്ന നിരക്കിലാണ് വിനിമയം നടന്നത്. ഇതിനെ തുടര്‍ന്ന് ഡോളറുമായി പെഗ് ചെയ്തിട്ടുള്ള ഇതര കറന്‍സികളുടെ മൂല്യവും ഉയര്‍ന്നു.
ഒരു യുഎഇ ദിര്‍ഹത്തിന് 21.20 രൂപ എന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നെങ്കിലും മണി എക്‌സേഞ്ചു ക ളില്‍ പണം അയയ്ക്കല്‍ നടന്നത് പഴയ നിരക്കിലാണ്. മെയ് പതിമൂന്നിനു ശേഷം അവധികള്‍ വന്നതും മെ യ് പതിനാറിന് ബുദ്ധ പൂര്‍ണിമ അവധി ഇന്ത്യയിലുമായതതിനാല്‍ ഈ നിരക്ക് പ്രവാസികള്‍ക്ക് ലഭിച്ചില്ല. മെയ് പതിമൂന്നിലെ നിരക്കാണ് മണി എക്‌സേഞ്ചുകള്‍ തന്നത്.
ചൊവ്വാഴ്ച രാവിലെ രൂപയുടെ മൂല്യത്തില്‍ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയതിനാല്‍ ഒരു യുഎഇ ദിര്‍ ഹത്തിന് 21.15 എന്ന നിലയിലാണ് വിനിമയം നടന്നത്.
അതേസമയം, രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞുവെങ്കിലും പ്രവാസികള്‍ മണി എക്‌സേഞ്ചിലേക്ക് വ ലിയ തോതില്‍ എത്തിയില്ല. വിനിമയ നിരക്ക് ഇനിയും ഇടിയുമെന്ന ചില വിപണി വിദഗ്ദ്ധരുടെ പ്രവചന ങ്ങളെ തുടര്‍ന്നാണ് പതിവു തിരക്ക് മണി എക്‌സേഞ്ചുകളില്‍ കാണാത്തതെന്ന് എക്‌സ്‌ചേഞ്ച് അധികൃ തര്‍ പറയുന്നു.
എക്‌സേഞ്ചുകളില്‍ വിളിച്ച് വിനിമയ നിരക്കിനെ കുറിച്ച് അന്വേഷിക്കുന്നവരുടെ എണ്ണവും കൂടുതലാ യിരുന്നു.ആഗോള തലത്തില്‍ വായ്പാ നിലവാരം റെക്കോര്‍ഡ് നിലയിലായതിനായാലും ഡോളറിന് ആവശ്യക്കാരേറിയതിനാലും യുഎസ് കറന്‍സിയുടെ മൂല്യം ഉയരുകയായിരുന്നു.
വിദേശ നാണയ കരുതല്‍ ശേഖരം ഭദ്രം;
രൂപ ഇനിയും താഴേക്ക് പോകില്ലെന്ന് സാമ്പത്തിക വിദഗ്ധര്രൂപയുടെ മൂല്യം ഇനിയും ഇടിയാതിരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടപടികള്‍ സ്വീ കരിക്കുമെന്നാണ് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യയുടെ വിദേശ നാണയ കരുതല്‍ ശേഖരം ഭദ്രമായ നിലയിലായതിനാല്‍ രൂപ ഇനിയും താഴേക്ക് പോകുകയില്ലെന്നും ഇവര്‍ പറയുന്നു.









