രാമമംഗലം ഗ്രാമ പഞ്ചായത്തിലെ നെല്‍ വയലുകളില്‍ ഡ്രോണ്‍ ഉപയോഗിച്ച് വള പ്ര യോഗം നടത്തുന്ന പദ്ധതിക്ക് തുടക്കം. കടവ് പാടശേഖരത്തില്‍ നടന്ന ചടങ്ങില്‍ അ ഡ്വ.അനൂപ് ജേക്കബ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു

കൊച്ചി : രാമമംഗലം ഗ്രാമ പഞ്ചായത്തിലെ നെല്‍ വയലുകളില്‍ ഡ്രോണ്‍ ഉപ യോഗിച്ച് വള പ്രയോഗം നട ത്തുന്ന പദ്ധതിക്ക് തുടക്കം. കടവ് പാടശേഖര ത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ.അനൂപ് ജേക്കബ് എംഎല്‍ എ ഉദ്ഘാടനം നി ര്‍വഹിച്ചു. കാര്‍ഷിക യന്ത്രവല്‍ക്കരണം കൃഷി ലാഭകരമാക്കുന്നതിന് ഏറെ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
രാമമംഗലം കൃഷിഭവന്റെ നേതൃത്വത്തില്‍ സൂക്ഷ്മ മൂലക മിശ്രിതമായ സമ്പൂ ര്‍ണയാണ് പാടശേഖരങ്ങളില്‍ തളിച്ചത്. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് ഇ.പി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഏറ്റവും കൂടുതല്‍ തരിശുഭൂമി കൃ ഷി ചെയ്ത കര്‍ഷകരെ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ആശാ സനല്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ജിന്‍സണ്‍ വി. പോള്‍ പ്രദര്‍ശന തോട്ടത്തിനുള്ള നാനോ യൂറിയ വി തരണം നടത്തി.
ജില്ലാ കൃഷി ഓഫീസര്‍ രാജി ജോസ്,ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജിജോ ഏലിയാ സ്, അഞ്ജന ജിജോ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സ്മിത എല്‍ദോസ്, കുഞ്ഞുമോള്‍ യേശുദാസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ അനിത ജയിംസ്, സെറീന്‍ ഫിലിപ്പ്, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീ യര്‍ കെ. സുരേഷ് കുമാര്‍, അസി. ഡയറക്ടര്‍ പി.ജി. ബീന, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പാടശേഖര സ മിതി ഭാരവാഹികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










