റഷ്യയുടെ സ്പുട്‌നിക് ലൈറ്റ് സിംഗിള്‍ ഡോസ് വാക്‌സിന്‍ ഉപയോഗത്തിന് ഡ്രഗ്സ് ക ണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ അനുമതി. സ്പുട്നിക് ലൈറ്റിന് അടിയന്തര ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്
ന്യൂഡല്‍ഹി: റഷ്യയുടെ സ്പുട്‌നിക് ലൈറ്റ് സിംഗിള്‍ ഡോസ് വാക്‌സിന്‍ ഉപയോഗത്തിന് ഡ്രഗ്സ് കണ്‍ ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ അനുമതി.സ്പുട്നിക് ലൈറ്റിന് അടിയന്തര ഉപയോഗ ത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. മൂന്ന് ഘട്ട പരീക്ഷണവും ഇന്ത്യയില്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അനുമതി. ഇതോടെ രാജ്യത്ത് അനുമതിയുള്ള വാക്സിനുകളുടെ എണ്ണം ഒന്‍പതായി.
2020 ഓഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത കോവിഡ് വൈറസിനെതിരായ ലോകത്തിലെ ആദ്യത്തെ വാക്സിനാണ് സ്പുട്നിക്. ഹ്യൂമന്‍ അഡെനോവൈറസ് വെക്റ്റര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ചിരിക്കുന്ന സ്പുട്‌നിക് വാക്സിന്‍ റഷ്യയിലെ ഗമാലിയ സെന്ററിലാണ് വികസിപ്പിച്ചെടുത്തത്. കോവിഡ് ഡെല്‍റ്റ വകഭേദത്തിനെതിരെ മികച്ച പ്രതിരോധമായാണ് സ്പുട്നിക് ലൈറ്റ് വിലയിരുത്തപ്പെടുന്നത്. കൂടുതല്‍ ആളുകള്‍ക്ക് വളരെ എ ളുപ്പത്തില്‍ നല്‍കാനാകുമെന്നതും ഗുണകരമാണ്.
രാജ്യത്ത് ഇതുവരെ 12 ലക്ഷത്തിലധികം സ്പുട്നിക് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്. കോ വിഡ് തീവ്ര വകഭേദമായ ഡെല്‍റ്റയ്ക്കെതിരെ സിംഗിള്‍ ഡോസ് വാക്സിന്‍ 70 ശതമാനം ഫലപ്രാപ്തി യുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സ്പുട്‌നിക് ലൈറ്റ് വാക്സിന്‍ ഒമൈക്രോണിനെതി രായ വൈറസ് ന്യൂട്രലൈസിങ് പ്ര വര്‍ത്തനം ഗണ്യമായി വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയി രുന്നു.
നിലവില്‍ സ്പുട്‌നിക് വാക്സിന്‍ റഷ്യയില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുകയാണ്. 91.6 ശതമാനമാണ് കോ വിഡ് പ്രതിരോധത്തില്‍ സ്പുട്‌നിക്കിന്റെ ഫലപ്രാപ്തി. 66 രാജ്യങ്ങളില്‍ ഈ വാക്സിന്‍ ഉപയോഗത്തിലുണ്ട്. സ്പുട്നിക്കിന്റെ ഇന്ത്യയിലെ നിര്‍മാണ, വിതരണാവകാശം നേടിയിട്ടുള്ള ഹൈദരാബാദിലെ ഡോ. റെഡ്ഡീ സ് ലബോറട്ട റീസിന് വേണ്ടി കര്‍ണാടകയിലെ ശില്‍പ ബയോളജിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (എസ്.ബി. പി.എല്‍) എന്ന സ്ഥാപനം വാക്സിന്‍ നിര്‍മിക്കുന്നുണ്ട്.