കഴിഞ്ഞ 24 മണിക്കൂറിനിടെ 10,542 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യ ത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 63,562 ആയി ഉയര്‍ന്നതായി കേന്ദ്ര ആ രോഗ്യമന്ത്രാലയം അറിയിച്ചു. ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 26.54 ശതമാനമാണ്. കഴിഞ്ഞദിവസം 1537 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ചു മരണവും സ്ഥിരീ കരിച്ചിരുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും പതിനായിരത്തിലേറെപ്പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണി ക്കൂറിനിടെ 10,542 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരു ടെ എണ്ണം 63,562 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച 7633 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
അതേസമയം ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1,537 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. നഗ ര വകുപ്പിന്റെ ആരോഗ്യ വിഭാഗം പങ്കുവച്ച കണക്കുകള്‍ പ്രകാരം 26.54 ശതമാനമാണ് പോസിറ്റിവിറ്റി നിര ക്ക്. പുതിയ കേസുകളോടെ ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ ആകെ എണ്ണം 20,25,781 ആയി. അ ഞ്ച് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 26,572 ആയി ഉയര്‍ന്നതായി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
തിങ്കളാഴ്ച, ഡല്‍ഹിയില്‍ 1,017 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. 32.25 ശതമാനം ആയിരുന്നു പോസിറ്റിവിറ്റി നിരക്ക്. ഇത് 15 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ ന്ന നിരക്കാണ്. കഴിഞ്ഞ വര്‍ഷം ജനുവ രി 14ന് ദേശീയ തലസ്ഥാനത്ത് 30.6 ശതമാനം കോവിഡ് പോസിറ്റീവ് നിരക്ക് രേഖപ്പെടുത്തിയിരുന്നു. കഴി ഞ്ഞ ദിവസം 5,791 കോവി ഡ് ടെസ്റ്റുകളാണ് നടത്തിയത്. ഡല്‍ഹിയില്‍ ഞായറാഴ്ച 1,634 കോവിഡ് കേസു കളും 29.68 ശതമാനം പോസിറ്റിവിറ്റി നിരക്കും മൂന്ന് മരണങ്ങളും രേഖപ്പെടുത്തി. ശനിയാഴ്ച, നഗരത്തില്‍ 1,396 കോവിഡ് കേസുകള്‍ രേഖപ്പെടുത്തി, പോസിറ്റിവിറ്റി നിരക്ക് 31.9 ശതമാനം ആയിരുന്നു.