ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 3,62,727 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയത്തിനിടെ 4,120 പേര്‍ കോവിഡ് മൂലം മരിച്ചു. രാജ്യത്തെ മരണനിരക്കും കുത്തനെ മുകളിലേക്ക് തന്നെ ഉയരുകയാണ്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 3,62,727 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയത്തിനിടെ 4,120 പേര്‍ കോവിഡ് മൂലം മരിച്ചു. രാജ്യത്തെ മരണനിരക്കും കുത്തനെ മുകളിലേക്ക് തന്നെ ഉയരുകയാണ്. കഴിഞ്ഞ 10 ദിവസത്തെ കണക്കെടുത്താല്‍ ലോ കത്തെ പ്രതിദിനരോഗികളില്‍ 50 ശതമാനം പേരും ഇന്ത്യയില്‍ നിന്നാണെന്ന് ലോകാരോഗ്യസം ഘടന മുന്നറിയിപ്പ് നല്‍കുന്നു.
ലോകത്ത് 10 ദിവസത്തിനകം മരിച്ചവരില്‍ മൂന്നിലൊന്ന് പേരും ഇന്ത്യയിലാണ്. ഇന്ത്യയില്‍ കാണ പ്പെടുന്ന കൊവിഡ് 19 വൈറസിന്റെ ആ 1. 617 എന്ന വകഭേദം അതീവ വ്യാപ നശേഷി യു ള്ളതാ ണെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുകയാണ്. എത്രത്തോളം വ്യാപനശേഷി യുണ്ട് ഈ വൈറസ് വകഭേദത്തിന് എന്നത് ലോകാരോഗ്യസംഘടന പഠിച്ച് വരികയാണ്.
അതേസമയം 3,52,181പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത് 2,37,03,665 പേ ര്‍ക്ക്. ഇതില്‍ 1,97,34,823 പേര്‍ രോഗമുക്തരായി. 2,58,317 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. ഇന്നലെ വരെയുള്ള കണക്ക് അനുസ രിച്ച് രാജ്യത്ത് 17,72,14,256 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 37,10,525 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയില്‍ ഇന്നലെ 46,781 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 58,805പേര്‍ രോഗമുക്തരായി. 816പേര്‍ മരിച്ചു.5,46,129 പേരാണ് നിലവില്‍ ചികി ത്സയിലുള്ളത്. 52,26,710 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 78,007 പേരാണ് ആകെ മരിച്ചത്. 46,00196 പേരാണ് ആകെ രോഗമമുക്തരായത്.