24 മണിക്കൂറിനുള്ളില്‍ 3,86,452 പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 3498 പേര്‍ മരണപ്പെടുകയും ചെയ്തു
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തന്നെ തുടരുന്നതായി പുതിയ കണ ക്കുകള്‍. 24 മണിക്കൂറിനുള്ളില്‍ 3,86,452 പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി കേന്ദ്ര ആരോ ഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 3498 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ ആകെ കോവിഡ് കേസുകള്‍ 1,87,62,976 ആയി. ആകെ കോവിഡ് മരണം 2,08,330. 31,70,228 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
മഹാരാഷ്ട്ര, കേരളം, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, ആന്ധ്രാപ്രദേശ്, പശ്ചിമ ബം ഗാള്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാന ങ്ങളി ലാണ് കൊവിഡ് അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്യു ന്നത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന വിവധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതി കളെകുറി ച്ച് ആരോഗ്യസെക്രട്ടറി ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കൊവിഡ് കേസുകള്‍ കുത്തനെ കൂടുമ്പോഴും രാജ്യത്ത് പലയിടങ്ങളിലും വാക്‌സിന്‍ നല്‍കുന്ന തില്‍ തടസം നേരിടുന്നതും ആശങ്കയുണര്‍ത്തു ന്നു. പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് സം സ്ഥാനങ്ങള്‍ കൂടുതല്‍ വാക്‌സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് വാക്‌സീന്‍ പ്രതി സന്ധിയും ക്ഷാമവും രൂക്ഷമായി തുടരുന്നതിനിടെയാണ് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സീ ന്‍ മെയ് 1 മുതല്‍ നല്‍കിത്തുടങ്ങുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. വാക്‌സീന്‍ നേരിട്ട് സംസ്ഥാനങ്ങള്‍ വാങ്ങണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാം ഡോസ് വാക്‌സീന്‍ എടുക്കുന്ന 45 വയ സിന് മുകളിലുള്ളവര്‍ക്കാകും മുന്‍ഗണന നല്‍കുകയെന്ന് കേരളവും നേരത്തെ നിലപാടെടു ത്തി ട്ടുണ്ട്.
രാജ്യത്തെ കോവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. ഓക്‌സിജന്‍ വിതരണം, അവശ്യമരുന്നുകള്‍, വാക്‌സീന്‍ വില എന്നീ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. വാക്‌സീന് പല വില നിശ്ചയിച്ച തിന്റെ യുക്തി കോടതി ചോദ്യം ചെയ്തിരുന്നു. രാജ്യം ഒരു പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ കാഴ്ച ക്കാരായി നില്‍ക്കാന്‍ സാധിക്കില്ലെന്നായിരുന്നു കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി പറഞ്ഞത്.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, പ്രധാനമന്ത്രി വിളിച്ച കേന്ദ്രമന്ത്രി മാ രുടെ യോഗം ഇന്ന് ചേരും. രാവിലെ പതിനൊന്ന് മണിക്ക് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ കൊ വിഡ് വ്യാപനവുമായി ബന്ധപ്പെട്ട രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തും. ഓക്‌സിജന്‍ പ്രതിസന്ധി, വാക്‌സിന്‍ ക്ഷാമം എന്നിവയും ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.