രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയാണെന്ന വ്യക്തമായ സൂചന നല്‍കി പ്രതിദിന രോഗ ബാ ധിതരുടെ എണ്ണം കുറയുന്നു. 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്
ന്യൂഡല്‍ഹി: രാജ്യത്ത് ആശ്വാസമായി പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണവും മരണ നിരക്കും കുറയുന്നു. 1.27 ലക്ഷം പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെ യ്തത്. 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 2,55,287 പേര്‍ 24 മണിക്കൂറില്‍ രോഗമുക്തി നേടി. നിലവില്‍ 18,95,520 പേര്‍ രോഗം ബാധിച്ച് ചികി ത്സയിലുണ്ട്.
രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമ ന്ത്രാലയ ത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2795 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധി ച്ച് മരിച്ചത്. ആകെ മരണസംഖ്യ 3,31,895 ആയി.
21,60,46,638 പേര് രാജ്യത്തൊട്ടാകെ വാക്സിന്‍ സ്വീകരിച്ചു. രോഗമുക്തി നിരക്ക് 92.09 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 8.64 ശതമാനവും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.62 ശതമാനവുമാണ്. കഴിഞ്ഞ എട്ട് ദിവസമായി 10 ശതമാനത്തില്‍ താഴെയാണ് പോസിറ്റിവിറ്റി നിരക്ക്.