രാജ്യത്ത് കോവിഡ് വ്യാപനം ഉയര്‍ന്ന തോതില്‍ തുടരുന്നതിനാല്‍ മൂന്നാം തരംഗം ഉറപ്പാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വൈറസുകള്‍ ഇനിയും ജനിതകമാറ്റം സംഭവിക്കാമെന്നും മൂന്നാംതരംഗത്തെ നേരിടാന്‍ സജ്ജമാകണമെന്നും സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം ഉയര്‍ന്ന തോതില്‍ തുടരുന്നതിനാല്‍ മൂന്നാം തരംഗം ഉറപ്പാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വൈറസുകള്‍ ഇനിയും ജനിത കമാറ്റം സംഭവിക്കാമെന്നും മൂന്നാംതരംഗത്തെ നേരിടാന്‍ സജ്ജമാകണമെന്നും സംസ്ഥാന ങ്ങള്‍ ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. നിലവിലെ വാക്‌സീനുകള്‍ വൈറസുകളെ നേരിടാന്‍ പര്യാപ്തമാണ്. എന്നാല്‍ ജനിതക മാറ്റം വരാവുന്ന വൈറസുകളെ മുന്‍കൂട്ടി കണ്ടുകൊണ്ട് വാക്‌സീ നുകളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
എന്നാല്‍, എപ്പോള്‍ കോവിഡ് മൂന്നാം തരംഗം സംഭവിക്കുകയെന്ന് വ്യക്തമല്ലെന്നും കേന്ദ്ര സര്‍ ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ കെ. വിജയരാഘവന്‍ വാര്‍ത്താ സമ്മേളന ത്തില്‍ വ്യക്തമാക്കി. കോവിഡ് രോഗികളുടെ എണ്ണത്തിനൊപ്പം മരണനിരക്കും ഉയരുന്ന സാഹചര്യ ത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കു ന്നതി നിടെയാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഇരട്ട വകഭേദം സംഭവിച്ച ഇന്ത്യന്‍ വൈറസുകളാണ് ഇപ്പോഴത്തെ അതിതീവ്ര വ്യാപനത്തിന് കാരണം. യുകെ വകഭേദത്തിന്റെ വ്യാപനം മന്ദഗതിയി ലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് വ്യാപനം കുറയ്ക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് നീതി ആയോഗ് അംഗവും വാക്സിന്‍ സംബന്ധിച്ച ദേശീയ വിദഗ്ധ സംഘം മേധാവിയുമായ വി.കെ പോള്‍ പറഞ്ഞു. കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമാകുന്ന പക്ഷം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ചയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച ലോകമെങ്ങും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ പകുതിയോളം ഇന്ത്യ യില്‍ നിന്നാണെന്ന് ലോകാരോഗ്യ സംഘടന ബുധനാഴ്ച അറിയിച്ചിരുന്നു. അതേസമയം, രാജ്യത്ത് 12 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം സജീവ കേസുകളുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമ ന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചത്. 50,000 മുതല്‍ ഒരുലക്ഷം വരെ സ ജീവ കേസുകളുള്ള ഏഴ് സംസ്ഥാനങ്ങളാണുള്ളത്. മഹാരാഷ്ട്ര, കേരളം, കര്‍ണാടക, ഉത്തര്‍പ്ര ദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഒന്നരലക്ഷത്തോളം സജീവകേസുകള്‍ വീതമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ കോവിഡിന്റെ അതിതീവ്ര വ്യാപനമുണ്ട്. കോഴിക്കോട്, എറണാകുളം, മലപ്പുറം, തൃശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് വൈറസിന്റെ അതിതീവ്ര വ്യാപനമുള്ളത്. പാലക്കാട്, കൊല്ലം ജില്ലകളിലെ സ്ഥിതിയും ഗുരുതരമാണ്. കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
‘
അതേസമയം 24 മണിക്കൂറിനിടെ രാജ്യത്ത് 3,82,315 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചപ്പോള്‍ 3780 പേര്‍ മരിച്ചു. പ്രതിദിന കണക്കില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവുമുയര്‍ന്ന മരണനിരക്കാണിത്.