കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. 12,213 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 8, 822 കേസുകളാണ് ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ 38.4 ശതമാനത്തിന്റെ വര്‍ധനയു ണ്ടായി.
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. 12,213 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 8, 822 കേസുകളാണ് ഏറ്റവുമൊടു വില്‍ റിപ്പോര്‍ട്ട് ചെയ്ത തെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ 38.4 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഫെബ്രുവരിക്കു ശേഷം പ്രതിദിന രോഗികള്‍ പതിനായിരം കടക്കുന്നതും ഇതാ ദ്യം.
നിലവില്‍ 53,637 കോവിഡ് രോഗികള്‍ രാജ്യത്തുണ്ട്. ആകെ രോഗികളുടെ 0.13 വരുമിതെന്ന് ആരോ ഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 7,624 പേര്‍കൂടി രോഗമുക്ത രായതോടെ കോവിഡ് ഭേ ദമായവരുടെ ആകെ എണ്ണം 4,26,74,712 ആയി. ദിവസേനയുള്ള രോഗസ്ഥിരീകരണ നിരക്ക് 2.35% ആണെങ്കില്‍ പ്രതിവാര നിരക്ക് 2.38 ശതമാനം. രോഗമുക്തി നിരക്ക് 98.65 ശതമാനം ആണ്.